റെയില്‍വേയുടെ അശാസ്ത്രീയ സമയക്രമത്തിന്എതിരേ മനുഷ്യാവകാശ കമ്മിഷന്‍
കൊല്ലം: ട്രെയിനുകളുടെ പുതിയ സമയക്രമം കാരണം യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. പരാതി വിശദമായി പരിശോധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം ഡോ. കെ. മോഹന്‍കുമാര്‍ ദക്ഷിണമേഖലാ (തിരുവനന്തപുരം) ഡിവിഷണല്‍ റയില്‍വേ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഫ്രണ്ട്‌സ് ഓണ്‍ റയില്‍സ് സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി. അതിരാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയാലും കൃത്യസമയത്ത് സ്ഥലത്തെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പരാതിയില്‍ പറയുന്നു.
വഞ്ചിനാട്, ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ രാവിലെ 10 നു മുമ്പ് തിരുവനന്തപുരത്ത് എത്തണമെന്ന് കമ്മിഷന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് പുതിയ ടൈംടേബിള്‍ ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ രാവിലെ 8.25 ന് കൊല്ലത്ത് എത്തിയിരുന്ന ഇന്റര്‍സിറ്റി തിരുവനന്തപുരത്ത് 9.50ന് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 8.15ന് കൊല്ലത്തെത്തുന്ന ഇന്റര്‍സിറ്റി തിരുവനന്തപുരത്ത് എത്തുന്നത് 10.25 നാണ്.
വഞ്ചിനാട് നേരത്തെ 8.35ന് കൊല്ലത്തും 10ന് തിരുവനന്തപുരത്തും എത്തിയിരുന്നു. പുതിയ സമയക്രമം അനുസരിച്ച് വഞ്ചിനാട് 8.25 ന് കൊല്ലത്തെത്തും. തിരുവനന്തപുരത്ത് എത്തുന്നത് 10.25 നും.
വഞ്ചിനാടിനു ശേഷം കൊല്ലത്തെത്തുന്ന ജയന്തി ജനത എക്‌സ്പ്രസ് വഞ്ചിനാടിനേക്കാള്‍ മുമ്പേ തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് പുതിയ ടൈംടേബിള്‍.
മലബാര്‍ എക്‌സ്പ്രസ് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെത്താന്‍ 2.30 മണിക്കൂറെടുക്കും. അതേസമയം പുനലൂര്‍ പാസഞ്ചര്‍ 1.30 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്തും.
രാവിലെ 8 ന് ശബരി എക്‌സ്പ്രസ് കൊല്ലം വിട്ടാല്‍ കോട്ടയം ഭാഗത്തേക്ക് ട്രെയിനുള്ളത് 9.30 ന് മാത്രമാണ്.
നിരവധി ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും യാത്രചെയ്യുന്ന സമയത്ത് ട്രെയിനില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതിയില്‍ പറയുന്നു. കേസ് ഓഗസ്റ്റ് 6 ന് കൊല്ലത്ത് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."