മന്ത്രവാദം; യുവതിയെ ദേഹോപദ്രവം ചെയ്ത പൂജാരി അറസ്റ്റില്‍
കൊട്ടാരക്കര: ആഭിചാര ക്രിയയുടേയും മന്ത്രവാദത്തിന്റെയും പേരില്‍ യുവതിയെ ദേഹോപദ്രവം ചെയ്ത പൂജാരി പൊലിസ് പിടിയിലായി. കൊട്ടാരക്കര ചന്തമുക്കിന് സമീപം മുത്താരമ്മന്‍ കോവിലിലെ പൂജാരി ഓടാനാവട്ടം മണികണ്ടേശ്വരം വടക്കേക്കര വീട്ടില്‍ ആദിഷ് ( 21) നെയാണ് കൊട്ടാരക്കര പൊലിസ് അറസ്റ്റ് ചെയ്തത്. ആവണീശ്വരം സ്വദേശിനിയായ 38 വയസുകാരിയെയാണ് പ്രതിയായ പൂജാരി ബാധയൊഴുപ്പിക്കലിന്റെ പേരില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചത്.
വ്യാഴാഴ്ച രാത്രി 11ഓടെയാണ് സംഭവം. 2 വര്‍ഷമായി ഈ അമ്പലത്തില്‍ പൂജാരിയായി ജോലി നോക്കി വരുന്ന ആദിഷ് പ്രശ്‌നംവയ്പ്പും ജ്യോതിഷ കര്‍മ്മങ്ങളും കൂടി നടത്തിയിരുന്നു. ക്ഷേത്ര ദര്‍ശനത്തിനു വരുന്നവരില്‍ താല്‍പര്യമുള്ളവരുടെ ജ്യോതിഷം നോക്കുന്ന ശീലം ആദിഷിനുണ്ടായിരുന്നു. യുവതിയുടെ പ്രശ്‌നം വച്ച് നോക്കിയപ്പോള്‍ യുവതിയുടെ ശരീരത്തില്‍ ബാധകൂടിയിട്ടുള്ളതായി ഇയാള്‍ പറയുകയും തുടര്‍ന്ന് വൈകിട്ട് ഏഴ് മണിയോടെ പൂജാരിയുടെ നിര്‍ദ്ദേശ പ്രകാരം യുവതിയും ബന്ധുക്കളും ബാധയൊഴുപ്പിക്കാനായി കോവിലിലെത്തുകയുമായിരുന്നു. തുടര്‍ന്ന് പൂജാദി കര്‍മ്മങ്ങള്‍ ആരംഭിച്ച ആദിഷ് പൂജകള്‍ക്ക് ശേഷം ബാധയൊഴിപ്പിക്കാനെന്ന പേരില്‍ സ്ത്രീയെ വടികൊണ്ടടിക്കുകയായിരുന്നു.
റോഡരികിലുള്ള കോവിലിനുള്ളില്‍ നടക്കുന്ന സംഭവം കണ്ട വഴിയാത്രക്കാരായ ആളുകളാണ് പൊലിസില്‍ വിവരം അറിയിച്ചത്. പൊലിസ് എത്തിയപ്പോഴേക്കും യുവതി മര്‍ദ്ദനമേറ്റ് അവശയായിരുന്നു. പൊലിസ് എത്തിയാണ് യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ പൂജാരിയെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോവിലില്‍ വച്ച് ബാധ ഒഴുപ്പിക്കുന്നുവെന്ന പേരില്‍ മറ്റാളുകളെയും ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിച്ച് വരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് കോവില്‍ ഭാരവാഹികളുടെ പങ്കും യുവതിയുടെ ബന്ധുക്കളുടെ പങ്കും പൊലിസ് അന്വേഷിക്കുന്നു. പൂജയുടെ മറവില്‍ യുവതിയെ ദേഹോപദ്രവം ഏല്‍പിച്ചതിന് മാജിക്കല്‍ ഡബെന്‍സീവ് ആക്ട് വകുപ്പ് ചേര്‍ത്താണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൊല്ലം റൂറല്‍ പൊലിസ് മേധാവി എസ് സുരേന്ദ്രന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കൊട്ടാരക്കര ഡിവൈ. എസ്. പി ബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം, സി. ഐ ഷൈനു തോമസ്, എസ്. ഐ സി. കെ മനോജ്, പ്രൊബേഷണല്‍ എസ്. ഐ ശ്രീകുമാര്‍, എസ്. സി.പി.ഓ മാരായ രമേശ്, അനില്‍കുമാര്‍, ജയന്‍, സി. പി.ഓ ഗോപന്‍, വനിതാ സി.പി.ഓ മാരായ ജ്യോതി, മഞ്ജു, മറിയക്കുട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."