ചൈനയില്‍ ഫാക്ടറിയില്‍ സ്ഫോടനം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
ബീജിങ്: ബീജിങ്ങിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. പന്ത്രണ്ടോളെ പേരെ കാണാതായി. 18 ഓളം പേര്‍ക്ക് സാരമായ പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് വൈകിട്ട് 5.50നാണ് സംഭവം. ഹെനാന്‍ കോയില്‍ ഗ്യാസ് ഗ്രൂപ്പിന്റെ ഫാക്ടറിയിലെ എയര്‍ സെപറേഷന് യൂനിറ്റിലാണ് സ്ഫോടനം നടന്നത്. എന്നാല്‍ അടുത്തൊന്നും ഗ്യാസ് ടാങ്ക് ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.
മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള നിരവധി ജനലുകളും വാതിലുകളും സ്ഫോടനത്തില്‍ തകര്‍ന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതു. വ്യാവസായിക അപകടങ്ങള്‍ നടക്കുന്നത് ചൈനയില്‍ സാധാരണമാണ്. സുരക്ഷാ നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാക്കത്തതും ഇത്തരം അപകടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ കിഴക്കന്‍ ജിയാംഗ്സു പ്രവിശ്യയിലെ കെമിക്കല്‍ പ്ലാന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ 78 പേര് മരിക്കുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."