HOME
DETAILS
MAL
ബ്രെക്സിറ്റ്: സര്‍ക്കാരിന് തിരിച്ചടി നല്കി എം.പിമാര്‍
backup
July 19 2019 | 18:07 PM
ലണ്ടന്‍: കരാറില്ലാതെ യൂറോപ്യന്‍ യൂനിയന്‍ വിടുന്നത് അംഗീകരിക്കില്ലെന്ന് വീണ്ടും ബ്രിട്ടീഷ് പാര്‍ലമെന്റ്. പാര്‍ലമെന്റിനെ സസ്പെന്‍ഡ് ചെയ്ത് കരാറില്ലാതെ യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ അടുത്ത പ്രധാനമന്ത്രിക്ക് ഇനി സാധിക്കില്ല. ഒക്ടോബര്‍ 9നും ഡിസംബര്‍ 18നും ഇടയില്‍ പാര്‍ലമെന്റിനെ സസ്പെന്‍ഡ് ചെയ്യുന്നത് തടയുന്ന ഭേദഗതി 41 പേരുടെ ഭൂരിപക്ഷത്തോടെയാണ് അംഗീകരിച്ചത്.
ഫിലിപ്പ് ഹാമണ്ട് ഉള്‍പ്പെടെ നാല് കാബിനറ്റ് മന്ത്രിമാര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. രാജിവച്ച മന്ത്രി മാര്‍ഗോട്ട് ജെയിംസ് ഉള്‍പ്പെടെയുള്ള 17 ടോറി എം.പിമാര്‍ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു. ഇതോടെ അടുത്ത പ്രധാനമന്ത്രിക്ക് കരാര്‍ പാസാക്കിയെടുക്കുക വെല്ലുവിളിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."