കാസര്‍കോടും കാഞ്ഞങ്ങാടും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാടക ഫഌറ്റ്
കാസര്‍കോട്: നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ ആസ്ഥാനത്തും കാഞ്ഞങ്ങാട് താലൂക്ക് ആസ്ഥാനത്തുമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വാടക വീട് പദ്ധതി നടപ്പാക്കുന്നതിന് 24 ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ അഞ്ചു കോടി രൂപ വകയിരുത്തി.
വാടകവീട് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് കാസര്‍കോട് ഡിവിഷന്റെ കീഴില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 12 ഫ്‌ളാറ്റുകള്‍ മുട്ടത്തൊടി വില്ലേജിലെ കല്ലക്കട്ടയില്‍ നിര്‍മിച്ചു.
റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഫ്‌ളാറ്റുകള്‍ ഉദ്ഘാടനം ചെയ്തത്. ഫ്‌ളാറ്റുകളുടെ താക്കോല്‍ കലക്ടര്‍ക്കു കൈമാറിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ കടാശ്വാസപദ്ധതി പ്രകാരം ഭവന വായ്പയെടുത്ത താഴ്ന്ന വരുമാനക്കാരായ ഏഴു പേരുടെ ബാധ്യത തീര്‍ക്കുന്നതിനായി 8,01508 രൂപ നല്‍കി പ്രമാണങ്ങള്‍ തിരികെ നല്‍കിയിട്ടുണ്ട്. ഭവന നിര്‍മാണ ബോര്‍ഡ് നടപ്പിലാക്കി വരുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സംസ്ഥാനസര്‍ക്കാര്‍ 2017 ജൂണ്‍ വരെ നീട്ടി. ഈ പദ്ധതിയില്‍ 270725 രൂപ മൂന്നു പേര്‍ക്കായി ഇളവ് അനുവദിച്ചിട്ടുണ്ട്.
ഗൃഹശ്രീ ഭവന പദ്ധതിയില്‍ കാസര്‍കോട് ഡിവിഷനു കീഴില്‍ 56 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു. 27 ലക്ഷത്തോളം രൂപ ഗഡുക്കളായി വിതരണം ചെയ്തതായി ഹൗസിങ് ബോര്‍ഡ് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു.
ദുര്‍ബല, താഴ്ന്ന വരുമാന വിഭാഗത്തില്‍പെട്ട സന്നദ്ധ സംഘടന, എന്‍.ജി.ഒ, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെ സഹായത്തോടെ ഭവനനിര്‍മാണത്തിനു സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന പദ്ധതിയാണ് ഗൃഹശ്രീ. ഈ പദ്ധതി പ്രകാരം ഗുണഭോക്താവും അവരുടെ സ്‌പോണ്‍സറും ഓരോ ലക്ഷം രൂപയും സര്‍ക്കാര്‍ സബ്‌സിഡിയായി രണ്ടു ലക്ഷം രൂപയും ഉള്‍പ്പെടെ നാലു ലക്ഷം രൂപയാണു ബോര്‍ഡ് നാലു ഗഡുക്കളായി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."