യൂനിവേഴ്‌സിറ്റി പരീക്ഷ, പി.എസ്.സി ക്രമക്കേടുകള്‍, പ്രതിപക്ഷം ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ കണ്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് നേതാക്കളായ എം.കെ മുനീര്‍, എ.എ അസീസ്, സി.പി ജോണ്‍, റാം മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഗവര്‍ണറെ കണ്ടത്.
സര്‍വകലാശാലാ ഉത്തരക്കടലാസുകള്‍ എസ്.എഫ്.ഐ നേതാക്കളുടെ വീടുകളില്‍നിന്ന് കണ്ടെടുത്തതോടെ സര്‍വകലാശാലാ പരീക്ഷയിലുള്ള വിശ്വാസം വിദ്യാര്‍ഥികള്‍ക്കും പൊതുസമൂഹത്തിനും നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ ഇടപെടണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചപ്പോള്‍ കാര്യമായ പരിശോധന നടത്താന്‍ തയാറാകുമെന്നാണ് കരുതിയത്. എന്നാല്‍, ഈ സമിതിയിലെ അംഗങ്ങളുടെ പേര് പരിശോധിച്ചപ്പോള്‍ അട്ടിമറിയാണ് ലക്ഷ്യമിടുന്നതെന്ന് മനസിലായി. പി.എസ്.സി റാങ്ക് ലിസ്റ്റ് സംബന്ധിച്ച് പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ടാണ് നടപടി ആവശ്യപ്പെട്ട് ചാന്‍സലര്‍കൂടിയായ ഗവര്‍ണറെ കണ്ടത്. ആന്തൂര്‍ സംഭവത്തില്‍ ഉണ്ടായതുപോലെ സിന്‍ഡിക്കേറ്റ് ഉപസമിതി അട്ടിമറിക്കുള്ള ഉപകരണം മാത്രമാണ്. സി.പി.ഐയുടെ പ്രതിനിധിയെ പോലും ഉള്‍പ്പെടുത്താതെ ഏകപക്ഷീയമായി മുന്‍പോട്ടുപോകുന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയുമായി യു.ഡി.എഫ് സഹകരിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."