രോഹിത് വെമുലയുടെ സഹോദരന്‍ അഭിഭാഷകനാണിപ്പോള്‍: അവന്‍ ജനങ്ങള്‍ക്ക് വേണ്ടി കോടതിയില്‍ പോരാടും, സമൂഹത്തിനുള്ള തിരിച്ചു നല്‍കലാണിതെന്ന് രാധിക വെമുല
ഹൈദരാബാദ്: ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ സഹോദരന്‍ രാജു വെമുല അഡ്വക്കറ്റായി എന്റോള്‍ ചെയ്തു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. രോഹിത് വെമുലയുടെ വേര്‍പാടിനിപ്പുറം തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം ഇതാണെന്ന് രാധിക ട്വിറ്ററില്‍ കുറിച്ചു.
'രാജ വെമുല, എന്റെ ഇളയ മകന്‍, ഇപ്പോള്‍ ഒരു അഭിഭാഷകനാണ്. രോഹിത് വെമുലക്ക് ശേഷം, ഈ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റമാണിത്. അഡ്വ. രാജ വെമുല ജനങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമായി കോടതികളില്‍ പ്രവര്‍ത്തിക്കും,പോരാടും. 'ഈ സമൂഹത്തിനോടുള്ള എന്റെ തിരിച്ചുനല്‍കലാണിത്.' അവനെ അനുഗ്രഹിക്കണം. ജയ് ഭീം'രാധിക വെമുല ട്വീറ്റ് ചെയ്തു.
https://twitter.com/vemula_radhika/status/1339987026070831104
2016 ജനുവരി 17നാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്. 2015 ജൂലൈ മുതല്‍ രോഹിതിന്റെ സ്റ്റൈപെന്‍ഡ് തുക യൂണിവേഴ്സിറ്റി നിര്‍ത്തലാക്കിയിരുന്നു.
അംബേദ്ക്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ അംഗമായിരുന്ന രോഹിത് വെമുല സര്‍വകലാശാലയിലെ ജാതി വിവേചനങ്ങള്‍ക്കും മറ്റു പ്രശ്‌നങ്ങള്‍ക്കുമെതിരേ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതേ തുടര്‍ന്ന് അധികാരികള്‍ രോഹിതിനെ ലക്ഷ്യം വെക്കുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."