സിംബാബ്വെ ക്രിക്കറ്റിന് ഐ.സി.സിയുടെ വിലക്ക്
ഹരാരെ: ക്രിക്കറ്റ് കൗണ്‍സിലില്‍ രാഷ്ട്രീയ ഇടപെടലുണ്ടായതിനെ തുടര്‍ന്ന് സിബാബ്വെയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍നിന്ന് വിലക്കി. സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിലും സര്‍ക്കാരിന്റെ ഇടപെടല്‍ ഒഴിവാക്കുന്നതിലും സിംബാബ്വെ ക്രിക്കറ്റ് പരാജയപ്പെട്ടെന്ന് ഐ.സി.സി വ്യക്തമാക്കി.
ഇതിനെ തുടര്‍ന്നാണ് സിംബാബ്വെയെ കൗണ്‍സിലില്‍നിന്ന് പുറത്താക്കുന്നതെന്നും ഐ.സി.സി വ്യക്തമാക്കി.
ഐ.സി.സി സസ്പെന്ഷന് സിംബാബ്വെ ക്രിക്കറ്റിന് കനത്ത തിരിച്ചടിയാകും. ഇതോടെ ഐ.സി.സി ഫ@ണ്ട് ലഭിക്കില്ലെന്നു മാത്രമല്ല ഐ.സി.സിയുടെ ടൂര്‍ണമെന്റുകളിലോ പരമ്പരകളിലോ കളിക്കാനും സിംബാബ്വെയ്ക്ക് കഴിയില്ല.
ഇതോടെ ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിനായുള്ള യോഗ്യതാ മത്സരത്തിലും സിംബാബ്വെയ്ക്ക് പങ്കെടുക്കാന്‍ കഴിയില്ല.
ഐ.സി.സി സസ്പെന്ഷന് നീക്കിയാല്‍ മാത്രമേ ടീമിന് ഇനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ കഴിയുകയുള്ളൂ. ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നത് തങ്ങളുടെ എക്കാലത്തെയും തീരുമാനമാണെന്ന് ഐ.സി.സി ചെയര്മാന് ശശാങ്കര്‍ മനോഹര്‍ വ്യക്തമാക്കി. സിംബാബ്വെയില് നടക്കുന്ന രാഷ്ട്രീയ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഐ.സി.സിയുടെ നിലപാട്.
ഐ.സി.സിയുടെ നിയമാവലിപ്രകാരം മാത്രമേ സിംബാബ്വെയില് ക്രിക്കറ്റ് ബോര്‍ഡിന് അനുമതി നല്‍കുകയുള്ളൂ. മൂന്നുമാസത്തിനുള്ളില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തി ക്രിക്കറ്റ് ബോര്‍ഡിനെ സംഘടിപ്പിക്കാന്‍ സിംബാബ്വെയോട് ഐ.സി.സി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഇത് പരിശോധിച്ചതിന് ശേഷം ഐ.സി.സി ഇതില്‍ അന്തിമ തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."