തീര്‍ഥാടകര്‍ക്ക് എക്കാലത്തും ലഭിക്കുന്നത് മികച്ച സേവനങ്ങള്‍: ജിഫ്രി തങ്ങള്‍
കൊണ്ടോട്ടി: കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങള്‍ ശ്രദ്ധേയമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കേരളത്തിലെ തീര്‍ഥാടകര്‍ക്ക് അതുകൊണ്ട് തന്നെ ഒരു ബുദ്ധിമുട്ടുമുണ്ടാകാറില്ല. ആര് ഭരണത്തിലേറിയാലും ഹജ്ജ് കമ്മിറ്റി കൈകാര്യം ചെയ്താലും കേരളത്തിലെ ഹജ്ജ് ക്യാംപും സര്‍വിസും മികച്ചതാകുന്നത് ഒരുമയോടെയും പവിത്രതയോടെയും കാര്യങ്ങള്‍ ചെയ്യുന്നതിനാലാണ്.
ഇത്തവണയും മികച്ച സൗകര്യങ്ങളാണ് കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും ഒരുക്കിയിട്ടുള്ളത്. ഇതിന് നേതൃത്വം നല്കിയ സര്‍ക്കാരിനെയും വകുപ്പ് മന്ത്രിയേയും അഭിനന്ദിക്കാതെ വയ്യ. അതുപോലെ ഹജ്ജ് കമ്മിറ്റിയുടെയും ക്യാംപിലെ വളണ്ടിയര്‍മാരുടെയും സേവനങ്ങളും ശ്രദ്ധേയമാണ്. തീര്‍ഥാടകര്‍ വളണ്ടിയര്‍മാര്‍ക്കും നാടിന് വേണ്ടിയും പ്രാര്‍ഥിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
ക്യാംപില്‍ നിന്ന് നല്കുന്ന നിര്‍ദേശങ്ങള്‍ യാത്രയിലും ഹജ്ജ് കര്മത്തിനിടെയും ഓരോ തീര്‍ഥാടകനും ശ്രദ്ധിക്കണം. ഹജ്ജിന്റെ പവിത്രത കാത്ത് സൂക്ഷിച്ചായിരിക്കണം ഒരോ കര്‍മവും ചെയ്യേണ്ടതെന്നും അദ്ദേഹം തീര്‍ഥാടകരെ ഉല്‍ബോധിപ്പിച്ചു. ജീവിതത്തിന് ഹജ്ജിലൂടെ പരിവര്‍ത്തനം നേടിയെടുക്കാന്‍ കഴിയണമെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."