ഫ്രീഡം സ്‌ക്വയറുകള്‍ സംഘടിപ്പിക്കും
കല്‍പ്പറ്റ: 'ഫൈത്ത് ഇന്ത്യ ഫൈത്ത് ഫ്രീഡം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി പതിനൊന്ന് മേഖലകളില്‍ ഫ്രീഡം സ്വകയര്‍ സംഘടിപ്പിക്കും. ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കാന്‍ ശ്രമിക്കുന്ന ഐ.എസ് ഭീകരതയും ഫാസിസ്റ്റ് താണ്ഡവവും പ്രതിരോധിക്കേണ്ട അനിവാര്യതയെ കുറിച്ച് ഓര്‍മിപ്പിക്കുന്നതോടൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം കാവി വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരെ തുറന്ന് കാണിക്കലുമാണ് ഫ്രീഡം സ്വകയറിലൂടെ വിഭാവനം ചെയ്യുന്നത്. വിവിധ മേഖലകളില്‍ ജില്ലാ നേതാക്കള്‍ സംബന്ധിക്കും. ഇതു സംബന്ധിച്ച് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ശൗകത്തലി മൗലവി അധ്യക്ഷനായി. നൗഫല്‍ വാകേരി, നവാസ് ദാരിമി, അലി യമാനി, സാജിദ് മൗലവി, അലി കൂളിവയല്‍, ശിഹാബ് റിപ്പണ്‍, മുസ്തഫ വെണ്ണിയോട് സംസാരിച്ചു. ജില്ലാ സെക്രട്ടറി അയ്യൂബ് മുട്ടില്‍ സ്വാഗതവും അബൂബക്കര്‍ റഹ്മാനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."