വില്ലേജ് ഓഫിസര്‍മാരില്ല; അരൂക്കുറ്റി, പാണാവള്ളി വില്ലേജ് ഓഫിസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടികിടക്കുന്നു
പൂച്ചാക്കല്‍: വില്ലേജ് ഓഫീസര്മാരില്ലാത്തതിനെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടികിടക്കുന്നു. അരൂക്കുറ്റി,പാണാവള്ളി എന്നീ വില്ലേജുകളിലാണ് ഓഫീസര്മാരില്ലത്.മുമ്പ് ഉണ്ടായിരുന്ന ഓഫീസര്‍മാര്‍ സ്ഥലം മാറിപോകുകയും പകരം വില്ലേജ് ഓഫീസര്‍മാര്‍ ചാര്‍ജ് എടുത്തതുമില്ല.
രണ്ടാഴ്ചയായി വില്ലേജ് ഓഫീസര്‍മാര്‍ സ്ഥലം മാറിപോയിട്ട്.ഇതോടെ വില്ലേജ് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കുയാണ്. അക്ഷയ സെന്റര്‍ വഴി അപേക്ഷകര്‍ അയച്ച സര്‍ട്ടിഫിക്കറ്റുകള്‍ പാസക്കാന്‍ സാധിക്കുന്നില്ല.ഇതോടെ വിദ്യാര്‍ഥികള്‍ അടക്കമുള്ള അപേക്ഷകര്‍ വലയുകയാണ്. പാണാവള്ളി വില്ലേജ് ഓഫീസിനെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നത്.
ഇഡിസ്ട്രിക്റ്റ് പദ്ധതി വഴിയാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.പുതിയ ഓഫീസര്‍ ചാര്‍ജ് എടുക്കാത്തത് മൂലം സര്‍ട്ടിഫിക്കറ്റുകള്‍ പാസാക്കാന്‍ സാധിക്കുന്നില്ല.ജുലൈ 18 മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പാണാവള്ളിയില്‍ പാസാകാന്‍ ഉണ്ട്. വിവിധ ആവശ്യങ്ങള്‍ക്കുള്ള കൈയവകാശം,വരുമാനം, ജാതി തുടങ്ങിയ സര്ട്ടിഫിക്കറ്റുകളണ് പാസാവാന്‍ ഉള്ളത്.താല്കാലിക ചാര്‍ജുള്ള പള്ളിപ്പുറം വില്ലേജ് ഓഫീസര്‍ കൃത്യമായി സര്‍ട്ടിഫിക്കറ്റുകള്‍ പാസാക്കുന്നുമില്ല.
സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ലഭിക്കാത്തത് മൂലം അപേക്ഷകരുടെ ആവശ്യങ്ങള്‍ നടക്കാത്ത സ്ഥിതിയാണ്. വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ വരെ പാണാവള്ളിയില്‍ പാസാവനുണ്ട്.
ഇത് മൂലം വിദ്യാര്‍ഥികളും വലയുകയാണ്. അരൂക്കുറ്റി വില്ലേജിലെ സര്‍ട്ടിഫിക്കറ്റുകള്‍ പാസക്കുന്നത് താല്കാലിക ചാര്‍ജുള്ള തൈക്കാട്ടുശ്ശരി വില്ലേജ് ഓഫീസറാണ്.സര്‍ട്ടിഫിക്കറ്റുകള്‍ ചോദിച്ച് അക്ഷയ സെന്ററില്‍ കയറി ഇറങ്ങുകയാണ് പലരും.
വിവിധ അക്ഷയ സെന്ററുകളില്‍ നിന്ന് അയച്ച സര്‍ട്ടിഫിക്കറ്റുകള്‍ പാസവാതെകെട്ടികിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."