മത്സ്യമാര്‍ക്കറ്റ് നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ബോവിക്കാനം: മുളിയാര്‍ പഞ്ചായത്തിന്റെ ആസ്ഥാനമായ ബോവിക്കാനം ടൗണിലെ മത്സ്യമാര്‍ക്കറ്റ് കെട്ടിടം നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയ്ക്കരികില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മിച്ച കെട്ടിടം അപകടാവസ്ഥയിലാണുള്ളത്.
കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ മരങ്ങളും ഓടുകളും കാലപ്പഴക്കം കാരണം ദ്രവിച്ചുനില്‍ക്കുകയാണ്. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. ദിവസേന നിരവധിപേര്‍ മത്സ്യം വാങ്ങാനെത്തുന്ന മാര്‍ക്കറ്റ് കെട്ടിടം ശോച്യാവസ്ഥയിലായതോടെ മത്സ്യവില്‍പനക്കാര്‍ കെട്ടിടത്തിനു പുറത്തിരുന്നാണ് ഇപ്പോള്‍ കച്ചവടം നടത്തുന്നത്.
മാര്‍ക്കറ്റില്‍ വെള്ളമില്ലാത്തതുകാരണം വേണ്ട രീതിയില്‍ ശുചീകരണം നടത്താനും സാധിക്കുന്നില്ല.അതിനുപുറമെ മാര്‍ക്കറ്റിലെ മലിനജലം ഒഴുക്കിവിടാന്‍ സംവിധാനമില്ലാത്തതിനാല്‍ റോഡരികിലൂടെയാണ് അഴുക്കുവെള്ളം ഒഴുകുന്നത്. ഇതുസമീപത്തെ വ്യാപാരികളെയും ഇതുവഴിയുള്ള കാല്‍നടയാത്രക്കാരെയും ദുരിതത്തിലാക്കുന്നതിനൊപ്പം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയാണ്. കെട്ടിടത്തിന്റെ അസൗകര്യം കാരണം കൂടുതല്‍ കച്ചവടക്കാര്‍ ഇവിടെ വരാന്‍ മടിക്കുകയാണ്. പത്തായിരത്തിലധികം രൂപയണ് ഓരോ വര്‍ഷവും പഞ്ചായത്തിനു മാര്‍ക്കറ്റ് ലേലം വക ലഭിക്കുന്നത്. നിലവിലെ മാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തനം നടത്തി ആധുനിക സൗകര്യമുള്ള മാര്‍ക്കറ്റ് നിര്‍മിച്ചാല്‍ കൂടുതല്‍ കച്ചവടക്കാര്‍ എത്തുകയും ഇതുവഴി പഞ്ചായത്തിന് കൂടുതല്‍ വരുമാനം ലഭിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."