HOME
DETAILS

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗോഗോയ് സത്യപ്രതിജ്ഞചൊല്ലി ചുമതലയേറ്റു

  
backup
October 03 2018 | 06:10 AM

654654613123123-2

ന്യൂഡല്‍ഹി: ഇന്ത്യയുടെ 46-മത്തെ ചീഫ്ജസ്റ്റിസായി രഞ്ജന്‍ ഗോഗോയ് സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു. ബുധനാഴ്ച രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ചടങ്ങുകള്‍ക്കു ശേഷം കോടതിയിലേക്കു പോയ ഗോഗോയ്, 12 മണിയോടെ ചീഫ്ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ ഇരുന്ന് കേസ് നടപടികളില്‍ പങ്കെടുത്തു. അടുത്തവര്‍ഷം നവംബര്‍ 17ന് 64 കാരനായ ഗോഗോയിയുടെ കാലാവധി അവസാനിക്കും. 1982ല്‍ രണ്ടുമാസക്കാലം അസം മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് കേശവ് ചന്ദ്ര ഗോഗോയിയുടെ മകനാണ് രഞ്ജന്‍ ഗോഗോയ്.

ഒരേസമയം കൈയടിയും വിമര്‍ശനവും ഏറ്റുവാങ്ങുകയും പത്രസമ്മേളനത്തിലൂടെ മുതിര്‍ന്ന ജഡ്ജിമാരുടെ പരസ്യ ആരോപണങ്ങള്‍ക്കു വിധേയനാവുകയുംചെയ്ത ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുടെ കാലാവധി ചൊവ്വാഴ്ച അവസാനിച്ച ഒഴിവിലേക്കാണ് ഗോഗോയിയുടെ നിയമനം. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസായ ഗോഗോയിയെ കഴിഞ്ഞമാസം 13നാണ് ആ പദവിയിലേക്കു രാഷ്ട്രപതി നിയമിച്ച് ഉത്തരവിട്ടത്.

ദീപക് മിശ്രയുടെ ഒഴിവിലേക്ക് ജഡ്ജിമാരുടെ നിയമനത്തിന് അധികാരമുള്ള മുതിര്‍ന്ന അഞ്ചു ജഡ്ജിമാരടങ്ങുന്ന കൊളീജിയത്തില്‍ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ എത്തി. ജസ്റ്റിസ് ഗോഗോയിക്കു ശേഷം ബോബ്‌ഡെയാവും ചീഫ് ജസ്റ്റിസ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago