രാജ്യം കടന്നുപോകുന്നത് കടുത്ത പ്രതിസന്ധികളിലൂടെ: സി.ടി അഹമ്മദലി
കണ്ണൂര്‍: ഏറെ പ്രതിസന്ധികളിലൂടെയാണു രാജ്യം കടന്നുപോകുന്നതെന്നു മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി. എല്ലാ മേഖലയിലും കടുത്ത വെല്ലുവിളി ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാകമ്മിറ്റിയുടെ വി.പി മഹമൂദ് ഹാജി സ്മൃതി സംഗമം കക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അഹമ്മദലി. എല്ലാ കാര്യത്തിലും ഉറച്ച തീരുമാനവും നടപ്പാക്കാന്‍ ഇച്ഛാശക്തിയുമുള്ള നേതാവായിരുന്നു മഹമൂദ് ഹാജി. മാടായി, തലശ്ശേരി കലാപവേളയിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ എന്നും സ്മരിക്കപ്പെടും. ഇതര സമുദായങ്ങളുമായി സൗഹാര്‍ദം നിലനിര്‍ത്തി ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കണമെന്ന ഉറച്ച നിലപാടെടുത്ത നേതാക്കളില്‍ ഒരാളായിരുന്നു മഹമൂദ് ഹാജിയെന്നും സി.ടി അനുസ്മരിച്ചു.
ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, കെ.എം ഷാജി എം.എല്‍.എ, അബ്ദുല്‍ കരീം ചേലേരി, കെ.ടി സഹദുല്ല, വി.പി വമ്പന്‍, ടി.പി.വി കാസിം, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, ടി.എ തങ്ങള്‍, എം.പി.എ റഹീം, ഇബ്രാഹിം മുണ്ടേരി, കെ.എ ലത്തീഫ്, കെ.പി താഹിര്‍, എം.എ കരീം, എസ്.കെ ഹംസ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."