താലൂക്കാശുപത്രിയില്‍ യൂത്ത് ലീഗ് ഇഫ്താര്‍ തുടങ്ങി
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നഗരസഭ മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ഇഫ്താര്‍ തുടങ്ങി. ആശുപത്രിയില്‍ രോഗികളുടെ കൂടെയുള്ളവര്‍ക്ക് കഴിഞ്ഞ 12 വര്‍ഷമായി യൂത്ത് ലീഗ് ഇഫ്താര്‍ നടത്തി വരുന്നു. ഇഫ്താര്‍ പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി പരിസരത്ത് കേരള വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷിദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പി. കെ.ഹംസ അധ്യക്ഷനായി. അഡ്വ പിഎം എ സലാം, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി എച്ച് തങ്ങള്‍, എ കെ മുസ്തഫ, യു കെ മുസ്തഫ മാസ്റ്റര്‍ , ഇഖ്ബാല്‍ കല്ലുങ്ങല്‍ ,കെ എം മൊയ്തിന് ,കെ അഹമ്മദ് ഹാജി, യു അഹമ്മദ് കോയ , എം സമദ് മാസ്റ്റര്‍, ടി.പി.അബ്ദുസലാം,അനീസ് കൂരീയാടന്, എം.എന്‍ റഷിദ് ,കെ. മൂഹിനുല് ഇസ്ലാം,സാദിഖ് ഒള്ളക്കന്‍, അയ്യൂബ് തലാപ്പില്‍ ,ശിഹാബ് പാറേങ്ങല്‍, എം കെ ജൈസല്‍ , ചെമ്പ മൊയ്തീന് കുട്ടി, നൗഷാദ് സിറ്റിപാര്‍ക്ക്, എംഎന്‍ ഇമ്പിച്ചു ,കെ നിസാര്‍ ,സമദ് കാരാടന്‍, കെ അഹമ്മദ് കുട്ടി, കെ റഫീഖ്, കെ ഉസ്മാന്, ഉള്ളാട്ട് ഇസ്സു, യു അബ്ദുല്ല കോയ ടി അന്‍സാര്‍ ജാഫര്‍ കുന്നത്തേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."