HOME
DETAILS

കൊലയ്ക്കുപയോഗിച്ച തോക്ക് കണ്ടെടുക്കാന്‍ ഏഴുകോടി വേണം

  
backup
July 20 2019 | 19:07 PM

needed-seven-crore-to-recover-the-gun-used-to-kil-guari

 

 


ദാബോല്‍ക്കര്‍, കല്‍ബുര്‍ഗി, പന്‍സാരെ, ഗൗരി ലങ്കേഷ് വധം: തല പുകഞ്ഞ് സി.ബി.ഐ

ന്യൂഡല്‍ഹി: ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി ഉള്‍പ്പടെ നാലു പ്രമുഖരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമികള്‍ ഉപയോഗിച്ച തോക്ക് കണ്ടെത്താന്‍ തലപുകഞ്ഞ് സി.ബി.ഐ. കേസിലെ ഏറ്റവും നിര്‍ണായക തെളിവായ തോക്ക് കണ്ടെത്തണമെങ്കില്‍ ഏഴു കോടി രൂപ ചെലവഴിക്കണമെന്നതാണ് സി.ബി.ഐ സംഘത്തെ കുഴക്കിയിരിക്കുന്നത്.
ഗൗരിലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍, എം.എം കല്‍ബുര്‍ഗി എന്നീ നാലു പ്രമുഖരെ ഹിന്ദുത്വഭീകരര്‍ കൊലപ്പെടുത്തിയത് ഒരേ തോക്കുകൊണ്ടാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുംബൈയിലെ അഴിമുഖത്തെവിടെയോ തോക്കുപേക്ഷിക്കപ്പെട്ട നിലയിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.
സ്വന്തം നിലക്ക് അത് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഇനി അത് കണ്ടെടുക്കണമെങ്കില്‍ വിദഗ്ധരുടെ സഹായം വേണം. ഇതിനായി ദുബൈ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ സഹായം അധികൃതര്‍ തേടിയിട്ടുണ്ടെങ്കിലും രണ്ടു കോടി രൂപയാണ് അവര്‍ ആവശ്യപ്പെടുന്ന ഫീസ്. അതു കൂടാതെ പരിശോധനയ്ക്കുള്ള കമ്പനിയുടെ ഉപകരണങ്ങള്‍ ഇവിടെയെത്തിക്കാന്‍ അഞ്ചു കോടി ഇറക്കുമതി ഡ്യൂട്ടിയും നല്‍കണം. ആയുധം താനെയിലെ അഴിമുഖത്താണ് ഉപേക്ഷിച്ചതെന്ന് കേസിലെ പ്രതികളിലൊരാളായ ശരത് കലാസ്‌കര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അത് വിശ്വസിച്ചാണ് തിരച്ചില്‍.
തിരയാന്‍ സഹായം തേടി നാവിക സേനയേയും കോസ്റ്റ്ഗാര്‍ഡിനെയുമെല്ലാം സമീപിച്ചെങ്കിലും അതിനുള്ള ഉപകരണങ്ങളോ വിദഗ്ധരോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ കൈമലര്‍ത്തി.
അതു കൂടാതെ യന്ത്രങ്ങള്‍ ഉപയോഗിച്ച് അവിടെ പരിശോധന നടത്താന്‍ പരിസ്ഥിതി അധികൃതരുടെ അനുമതിയും വേണം. കൊല്ലപ്പെട്ടവര്‍ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാല്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഒരുപോലെ കേസില്‍ താല്‍പര്യമുണ്ട്. ആയുധം കണ്ടെത്താനാവുകയും ആ ആയുധം തന്നെയാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്ന് ഉറപ്പാക്കുകയും ചെയ്യാനായാല്‍ അത് കേസിലെ ഏറ്റവും സുപ്രധാന തെളിവാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  16 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  39 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  4 hours ago