മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച് കടലില്‍ അയക്കരുത്: മേഴ്സിക്കുട്ടിയമ്മ
കൊല്ലം: പ്രതികൂല കാലാവസ്ഥ നിലനില്‍ക്കെ മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച് കടലില്‍ അയയ്ക്കുന്നതില്‍ നിന്ന് വള്ളം ഉടമകള്‍ പിന്മാറണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
തമിഴ്നാട്ടുകാരായ തൊഴിലാളികള്‍ കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തെത്തി സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ മത്സ്യബന്ധനത്തിന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് കൈമാറണമെന്ന് ജില്ലാ കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ബയോമെട്രിക് കാര്‍ഡും സാഗര ആപ്പും നല്കി ഇവിടുത്തെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കടലില്‍ കാണാതായ തൊഴിലാളികള്‍ക്കായി നേവിയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ തുടരുകയാണ്.
തീരത്തോടുചേര്‍ന്ന് താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് നടപടികള്‍ സ്വീകരിക്കുകയാണ്. മേഖലയിലുള്ള 18,000ലധികം കുടുംബങ്ങളില്‍ എണ്ണായിരത്തോളം കുടുംബങ്ങള്‍ മാറി താമസിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തീരദേശ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."