HOME
DETAILS
MAL
ആര്‍ത്തവം അശുദ്ധി തന്നെ, ഭരണഘടനയ്ക്ക് മുമ്പേയുള്ള വിശ്വാസമാണത്; ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് കെ.സുധാകരന്
backup
October 03 2018 | 07:10 AM
കണ്ണൂര്‍: ആര്‍ത്തവം അശുദ്ധി തന്നെയാണ്. ഇതിന്റെ പേരിലാണ് ശബരിമല പ്രവേശനം സ്ത്രീകള്‍ക്ക് വിലക്കിയത്. ഇത് ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണത്. ഇത് ഞാനുണ്ടാക്കിയതല്ല, ഭരണഘടനയുണ്ടാക്കിയതിനു മുമ്പേയുള്ള വിശ്വാസമാണത്. ആ വിശ്വാസമാണ് സംരക്ഷിക്കേണ്ടതെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ റിവ്യൂ ഹരജി നല്‍കണമെന്നും സുധാകരന് പറഞ്ഞു.
വിശ്വാസത്തെ മാറ്റാന്‍ ഒരു കോടതിക്കും ഭരണകൂടത്തിനും അവകാശമില്ല. സര്‍ക്കാര്‍ നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച വിശ്വാസികളുടെ മനസിനേറ്റ പോറല്‍ മാറ്റണമെന്നും കെ.സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."