HOME
DETAILS
MAL
സ്കൂള്‍ വാഹന പരിശോധന: 26 വാഹനങ്ങള്‍ തിരിച്ചയച്ചു
backup
May 27 2017 | 22:05 PM
മാവുങ്കാല്‍: കാഞ്ഞങ്ങാട് സബ് ആര്.ടി ഓഫിസ് പരിധിയില്‍ നടന്ന സ്കൂള്‍ വാഹന പരിശോധനയില്‍ 26 വാഹനങ്ങള്‍ സുരക്ഷിതമല്ലെന്ന കാരണത്താല്‍ തിരിച്ചയച്ചു. 203 വാഹനങ്ങളാണു പരിശോധിച്ചത്. ഇതില്‍ ടയര്‍ തേയ്മാനം, ബ്രേയ്ക്കു കാര്യക്ഷമത കുറഞ്ഞവ, സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തവ, സ്റ്റിയറിങ് ശരിയായ രീതിയില്‍ ഇല്ലാത്തവ, ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തവ, സ്പീഡ് ഗവര്‍ണര്‍ ശരിയല്ലാത്തവ, ഫസ്റ്റ് എയ്ഡ് ബോക്സില്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഇല്ലാത്തവ തുടങ്ങിയ തകരാറുകളുള്ള വാഹനങ്ങളാണു തിരിച്ചയച്ചത്.
ഈ വാഹനങ്ങള്‍ തകരാറുകള്‍ പരിഹരിച്ച് 31നകം വീണ്ടും ഹാജരാക്കണമെന്ന് ജോ. ആര്.ടി.ഒ അറിയിച്ചു. പരിശോധനക്ക് ജോ. ആര്.ടി.ഒ എ.സി ഷീബ, എ.എം.വിമാരായ വി. പ്രജിത്, വി. പത്മരാജന്, പ്രേമരാജന്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."