കേന്ദ്രസര്‍ക്കാര്‍ തീരുമാനം ധിക്കാരപരം: എം.എല്‍.എ
കാസര്‍കോട്: രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതു നിരോധിച്ച് ഉത്തരവിറക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ധിക്കാരവും ഭരണഘടനാ മൂല്യങ്ങളെ ബലി കഴിക്കലുമാണെന്നും പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് ഭീകരത അടുക്കളയില്‍ പ്രവേശിക്കുന്ന അതിഭീകരമായ കടന്നുകയറ്റം മതേതര ഭാരതത്തിന് അപമാനമാണ്.
മതാരാധനകളുടെ ഭാഗമായി പോലും മൃഗബലി പാടില്ലെന്ന നിയമം രാജ്യത്തെ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കു വിഘാതം സൃഷ്ടിക്കുന്ന കടുത്ത തീരുമാനങ്ങളിലൂടെ രാജ്യത്തിന്റെ തന്നെ മുന്നേറ്റ ഭാവിയെയാണു ഭരണകൂടം ഇല്ലായ്മ ചെയ്യുന്നത്. ജനങ്ങളോടുള്ള വെല്ലുവിളിയും സ്വാതന്ത്യത്തിനു നേരെയുള്ള കടന്നുകയറ്റവുമാണ് ഇത്തരം തീരുമാനങ്ങളിലൂടെ പ്രകടമാവുന്നത്.
വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ താല്‍പര്യമാണ് ഇതിലൂടെ മോദി സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴത്തെ മൗനംവെടിഞ്ഞു തീരുമാനത്തിനെതിരേ ശക്തമായി പ്രതികരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."