ഉന്നത വിജയിയെ അനുമോദിച്ചു
റിയാദ്: കഴിഞ്ഞ സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇന്ത്യൻ എംബസി സ്കൂള്‍ വിദ്യാർത്ഥിനി ഹുദ അബ്ദുൽ നാസറിനെ കെ ഡി എം എഫ് ടീം വിങ്ങ് ഉപഹാരം നല്‍കി ആദരിച്ചു. സാമൂഹിക സാംസ്കാരിക വൈജ്ഞാനിക രംഗത്തെ ശ്രദ്ധേയ സാനിധ്യമായ റിയാദ് കോഴിക്കോട് ജില്ല മുസ്ലീം ഫെഡറേഷന്റെ വിദ്യാഭ്യാസ, പരിശീലന തൊഴില്‍ മാർഗ നിർദ്ദേശ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉപസമിതിയാണ് ടീം. (Team for Educational Empowerment and Mentoring)
ഫ്ലീരിയ ഗ്രുപ്പ് പ്രതിനിധി നിബിൻലാൽ ഉപഹാരം നൽകി. അഷ്റഫ് വേങ്ങാട്ട്, സിദ്ദിഖ് തുവ്വൂർ അബ്ദുൽ റഹിമാന്‍ ഫറോക്ക് സമീർ പുത്തൂർ ബഷീർ താമരശ്ശേരി ജുനൈദ് മാവൂർ സൈനുൽ ആബിദ് അബ്ദുൽ കരീം പയോണ ഫള്ലുറഹ്മാൻ പതിമംഗലം അബ്ദുൽ ഗഫൂർ എസ്റ്റേമുക്ക് ഇസ്ഹാഖ് ദാരിമി അബ്ദുൽ ഗഫൂര്‍ ഇ ടി ഷറഫുദ്ദീൻ ഹസനി എം എം പറമ്പ് ഷമീജ് പതിമംഗലം സംബന്ധിച്ചു. പൊതുപ്രവർത്തകനയ അബ്ദുൽ നാസർ മാങ്കാവിന്റെ മകളാണ് ഹുദ അബ്ദുൽ നാസർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."