HOME
DETAILS

കേരള പുനര്‍നിര്‍മാണം: കെ.പി.എം.ജിക്ക് വിപുലമായ ചുമതലകള്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവ്

  
backup
October 03 2018 | 20:10 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%95%e0%b5%86

 

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനഃനിര്‍മാണത്തിന് കണ്‍സല്‍ട്ടന്റായി നിയമിച്ച കെ.പി.എം.ജിക്ക് വിപുലമായ ചുമതലകള്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ മാസം അഞ്ചിന് അഡിഷണല്‍ ചീഫ് സെക്രട്ടറി വിശ്വസ് മേത്ത ഇറക്കിയ ഉത്തരവ് പ്രകാരം തിരുവനന്തപുരം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങള്‍ക്കായി പുതിയ പദ്ധതിരേഖ തയാറാക്കേണ്ട ചുമതലയും കെ.പി.എം.ജിക്ക് നല്‍കി. കൂടാതെ പാര്‍ട്ണര്‍ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ കേരള പുനഃനിര്‍മാണത്തിന് നേതൃത്വം നല്‍കുക കെ.പി.എം.ജി ആയിരിക്കും. പുനഃനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ സന്നദ്ധരായ മറ്റു കമ്പനികളെ കണ്ടെത്തുക, ചുമതലകള്‍ നല്‍കുക, ടേംസ് ഓഫ് റഫറന്‍സിന് രൂപം നല്‍കുക, കമ്പനികളുടെ പ്രവര്‍ത്തനം വിലയിരുത്താനുള്ള മാര്‍ഗരേഖ തയാറാക്കുക എന്നി ചുമതലകളും കെ.പി.എം.ജിക്ക് നല്‍കിയിട്ടുണ്ട്. പ്രളയ മേഖലകളിലെ പുനഃനിര്‍മാണത്തിനു പുറമെ നവകേരള നിര്‍മിതിക്കുള്ള ബൃഹത് പദ്ധതിക്ക് രൂപരേഖ തയാറാക്കുന്നതും കെ.പി.എം.ജി തന്നെ. തിരുവനന്തപുരത്തിനും കൊച്ചിക്കും കോഴിക്കോടിനുമായി പ്രത്യേക പദ്ധതികള്‍ തയാറാക്കുക, പാരിസ്ഥിതിക സവിശേഷതകള്‍ പരിഗണിച്ച് വികസന മാതൃകകള്‍ ഒരുക്കുക എന്നി ചുമതലകളും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. കെ.പി.എം.ജി ഇന്ത്യ ചെയര്‍മാനും സി.ഇ.ഓയുമായ അരുണ്‍ എം. കുമാര്‍ പുനഃനിര്‍മാണത്തിന്റെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ചെന്നും അങ്ങനെ ഈ ചുമതല ഇവര്‍ക്ക് നല്‍കിയെന്നും മാത്രമാണ് ബിശ്വാസ് മേത്തയുടെ ഉത്തരവിലുള്ളത്. ആസൂത്രണ ബോര്‍ഡ് അടക്കമുള്ള ഏജന്‍സികള്‍ പുനഃനിര്‍മാണം സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ചര്‍ച്ച നടത്തുന്ന ഘട്ടത്തില്‍ തന്നെയാണ് രൂപകല്‍പ്പനയുടെ പൂര്‍ണമായ ചുമതല സര്‍ക്കാര്‍ കെ.പി.എം.ജിയെ ഏല്‍പ്പിക്കുന്നത്. പാര്‍ട്ട്ണര്‍ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ഇവരുടെ സേവനം സൗജന്യമെന്ന് ഉത്തരവിലുണ്ടെങ്കിലും കരാര്‍ എത്ര കാലത്തേക്കെന്നോ, വ്യവസ്ഥകള്‍ എന്തെല്ലാമെന്നോ ഉത്തരവിലില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago