ലൈഫ് മിഷന്; സി.ബി.ഐ അന്വേഷണ സ്റ്റേ നീട്ടി
കരാര്‍ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള ഹര്‍ജികളില്‍ വിധി പറയുന്നതുവരെയാണ് സ്റ്റേ.കരാര്‍ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം നിര്‍മിച്ച് കൈമാറാനാണ് കരാര്‍. ഇങ്ങനെ നിര്‍മിച്ചു നല്കുന്ന കെട്ടിടങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കാനാണ് തീരുമാനം. ഭൂമി കൈമാറ്റത്തിന് രേഖയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. സി.ബി.ഐയുടെ എഫ്.ഐ.ആര് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."