സബ്ജൂനിയര് ഫുട്ബോള്‍: കോഴിക്കോട് ചാംപ്യന്മാര്
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന 39-ാം സംസ്ഥാന സബ്ജൂനിയര് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കോഴിക്കോട് ചാംപ്യന്മാരായി. ഇന്നലെ വൈകിട്ട് നടന്ന ഫൈനല്‍ പോരാട്ടത്തില്‍ തിരുവനന്തപുരത്തെ തോല്‍പ്പിച്ചാണ് കോഴിക്കോട് കിരീടം ഉയര്‍ത്തിയത്. കൊച്ചിയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഫൈനല്‍ മത്സരം മഴയില്‍ മുങ്ങി. ഇത് കാരണം ഇരു ടീമുകള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. കളിയുടെ ഒന്‍പതാം മിനുട്ടില്‍ തന്നെ എബിന് ദാസ് തിരുവനന്തപുരത്തിനെ മുന്നില്‍ എത്തിച്ചു. എന്നാല്‍ മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ കോഴിക്കോട് സമനില ഗോള്‍ നേടി.
നിശ്ചിത സമയത്ത് 1-1 എന്ന രീതിയില്‍ കളി അവസാനിച്ചു. തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്കോറിന് കോഴിക്കോട് വിജയിക്കുകയായിരുന്നു. സെമിയില്‍ എറണാകുളത്തിനെ തോല്‍പ്പിച്ചായിരുന്നു കോഴിക്കോട് ഫൈനലിലേക്ക് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."