HOME
DETAILS

വിഷരഹിത ഓണസദ്യ; 8278.56 ഏക്കറില്‍ സംഘകൃഷിയുമായി കുടുംബശ്രീ

  
backup
July 21 2019 | 20:07 PM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%93%e0%b4%a3%e0%b4%b8%e0%b4%a6%e0%b5%8d%e0%b4%af-8278-56-%e0%b4%8f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%b2

 

യു.എച്ച് സിദ്ദീഖ്


ആലപ്പുഴ: ഓണക്കാലത്ത് മലയാളികള്‍ക്ക് വിഷരഹിത സദ്യയുണ്ണാന്‍ 8278.56 ഏക്കറില്‍ സംഘകൃഷിക്ക് തുടക്കമിട്ട് കുടുംബശ്രീ. കാലവര്‍ഷം പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കില്‍ ഓണ വിപണിയില്‍ കുടുംബശ്രീയുടെ ജൈവ പച്ചക്കറി എത്തും.
പച്ചക്കറി, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്ക് പുറമേ വാഴകൃഷിയും നെല്ല് ഉല്‍പാദനവും കുടുംബശ്രീ ലക്ഷ്യമിടുന്നു. 10,461.96 ടണ്‍ അരിയും 57,496.67 ടണ്‍ വാഴപ്പഴങ്ങളും കിഴങ്ങുവിളകളും ഉല്‍പാദിപ്പിച്ച് ഓണച്ചന്തകളില്‍ എത്തിക്കാനാണ് കുടുംബശ്രീയുടെ നീക്കം. ഇതിനായി രണ്ടു ലക്ഷത്തോളം വനിതകള്‍ ഉള്‍പ്പെട്ട 50076 സംഘകൃഷി ഗ്രൂപ്പുകളിലുള്ളവര്‍ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലായി 8278.56 ഏക്കറിലാണ് പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്. ഏറ്റവും കൂടുതല്‍ സംഘകൃഷി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഇടുക്കി ജില്ലയിലും കുറവ് പാലക്കാട്ടുമാണ്. കൂടുതല്‍ നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത് കണ്ണൂരാണ്. വാഴകൃഷിയില്‍ മുന്നില്‍ നില്‍ക്കുന്നത് മലപ്പുറവും. 5230.98 ഏക്കറിലാണ് സംസ്ഥാനത്തൊട്ടാകെ നെല്‍കൃഷിയുള്ളത്.
ആലപ്പുഴ ജില്ലയില്‍ 1573.38 ഏക്കര്‍ സ്ഥലത്ത് 4,307 ഗ്രൂപ്പുകള്‍ സംഘകൃഷി ചെയ്യുന്നുണ്ട്. പച്ചക്കറിയും പഴവര്‍ഗങ്ങളും മറ്റ് ഉല്‍പന്നങ്ങളും അതാത് പ്രദേശങ്ങളില്‍ തന്നെ വില്‍പന നടത്താനാണ് ലക്ഷ്യമിടുന്നത്. വാഴകൃഷിയോടൊപ്പം തന്നെ വിവിധ ഉപ്പേരികള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയ്ക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും മറ്റു സംഘടനകളുമായും കൈകോര്‍ത്ത് കുടുംബശ്രീ വിപണി കണ്ടെത്തും.
പ്രളയക്കെടുതിയില്‍ കൃഷിനശിച്ച് ഏഴായിരത്തോളം സംഘഗ്രൂപ്പുകളിലെ 35,000ത്തിലേറെ വനിതകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സംഘങ്ങള്‍ക്ക് ജൈവവളം ഉള്‍പ്പെടെ ലഭ്യമാക്കിയാണ് കുടുംബശ്രീ കൃഷിക്ക് സഹായം നല്‍കിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വനിതാ കര്‍ഷകര്‍ക്കാണ് ജൈവവളം വിതരണം ചെയ്തത്. ന്യായവിലയ്ക്ക് വിഷരഹിത പച്ചക്കറികളും പഴവര്‍ഗങ്ങളും ധാന്യങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ആരംഭിച്ചെങ്കിലും എല്ലാം പ്രളയം തകര്‍ത്തെറിഞ്ഞു. ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാനാകാതെ വന്നതോടെ സ്ഥിരമായി ഓണകൃഷി നടത്തിയിരുന്ന പല സംഘകൃഷി ഗ്രൂപ്പുകള്‍ക്കും ഇത്തവണ കൃഷി ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
25,000ത്തിലേറെ സംഘങ്ങള്‍ പ്രളയത്തെ തുടര്‍ന്ന് കടക്കെണിയിലാണ്. അതേസമയം, കാലവര്‍ഷം കനത്തത് ഓണം വിപണി ലക്ഷ്യമിട്ട് പച്ചക്കറി കൃഷി തുടങ്ങിയ സംഘങ്ങളെയും ഭയപ്പെടുത്തുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago