HOME
DETAILS

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്; നിരവധി പേര്‍ക്ക് പരുക്ക്

  
backup
October 04 2018 | 06:10 AM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-12

കോഴിക്കോട്: ബ്രൂവറി അഴിമതിയില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തുക, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ രാജി വയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി.
ഇന്നലെ രാവിലെ പതിനൊന്നരയോടെ കോഴിക്കോട് കലക്ടറേറ്റിലെ ഒന്നാം ഗേറ്റിലാണ് സംഭവം. എരഞ്ഞിപ്പാലത്തു നിന്ന് പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് അല്‍പ നേരത്തെ പ്രതിരോധത്തിനു ശേഷം മാര്‍ച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഇതിനുശേഷം പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡ് തള്ളി അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ഗേറ്റിനുമുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ്‌ചെയ്ത് വാനിലേക്ക് കയറ്റുന്നതിനിടെ സംഘര്‍ഷമുണ്ടാവുകയും പൊലിസ് ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു. ലാത്തിയടിയില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.വി ഷംജിത്ത്, ജനറല്‍ സെക്രട്ടറി ബിജിത്ത് ബിലാക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രാഗേഷ് ഒളവണ്ണ, എലത്തൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സത്യന്‍ പുതിയാപ്പ, ബാലുശേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീനാഥ് ഉള്ള്യേരി, ആര്‍. ഷഹിന്‍, വി.ടി നിഹാല്‍, രാജേഷ് കാരപ്പറമ്പ്, ജവഹര്‍ പൂമംഗലം എന്നിവര്‍ക്കാണ് പരുക്കേറ്റത്. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സി.പി.എമ്മിന് മദ്യത്തിന്റെ മേഖലയും ലോബികളും എന്നും വരുമാനമായിരുന്നുവെന്ന് എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
വിനോദ് റായി ഉത്തരവിനെ കാറ്റില്‍ പറത്തിയാണ് പുതിയ മദ്യനിര്‍മാണ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഇത് ചട്ടലംഘനമാണ്. അഴിമതി നടത്താന്‍ ഉദ്ദേശിച്ചു തന്നെയുള്ള പ്രവൃത്തിയാണിത്. പിണറായി വിജയന്റെ മകളുടെ വിവാഹം നടത്താന്‍ എല്ലാ ഒത്താശയും ചെയ്തയാള്‍ക്കാണ് കണ്ണൂരില്‍ മദ്യനിര്‍മാണ ശാലക്ക് അനുവാദം നല്‍കിയത്.
ലാവ്‌ലിന്‍ കേസില്‍ പ്രതിയായ പിണറായിയില്‍ നിന്നും ഇതുമാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ അടച്ച ബാറുകള്‍ തുറക്കുകയും പുതിയവക്ക് അനുമതി നല്‍കുകയുമാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്.
എക്‌സൈസ് മന്ത്രി മദ്യവ്യവസായികള്‍ക്ക് എല്ലാ ഒത്താശയും നല്‍കുകയാണ്. നവകേരളമല്ല നുരയ്ക്കുന്ന കേരളമുണ്ടാക്കാനാണ് ഇടതു സര്‍ക്കാറിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് സെക്രട്ടറി ജെയ്‌സല്‍ അത്തോളി അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ ആദം മുല്‍സി നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  17 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  17 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  17 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  17 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  17 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  17 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  17 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  17 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  17 days ago
No Image

മദ്യപിച്ച് വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലിസ്

Kerala
  •  18 days ago