HOME
DETAILS
MAL
വന്ധ്യംകരണ പദ്ധതി മന്ദഗതിയില്‍; കല്‍പ്പറ്റയില്‍ തെരുവുനായ ശല്യം രൂക്ഷം
backup
October 04 2018 | 06:10 AM
കല്‍പ്പറ്റ: വംശ വര്‍ധനവ് തടയാനുള്ള വന്ധ്യംകരണ പദ്ധതി കാര്യക്ഷമമല്ലാതായതോടെ കല്‍പ്പറ്റ ടൗണിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. സിവില്‍ സ്റ്റേഷന്‍ പരിസരത്തും ടൗണിലെ ബസ് സ്റ്റാന്‍ഡ് ഉള്‍പെടെയുള്ള മിക്കയിടങ്ങളും തെരുവുനായകള്‍ കൈയടക്കിയിരിക്കുകയാണ്.
വന്ധ്യംകരണം കാര്യക്ഷമമായി നടക്കാത്തതാണ് ഇവയുടെ വംശ വര്‍ധനവിന് കാരണമായത്. കുടുംബശ്രീക്കാണ് ഇപ്പോള്‍ വന്ധ്യംകരണത്തിന്റെ ചുമതല. നായകളെ പിടികൂടി സുല്‍ത്താന്‍ ബത്തേരിയിലെ കേന്ദ്രത്തില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തി തിരിച്ച് പിടികൂടിയ അതെ സ്ഥലത്ത് തിരിച്ച് വിടുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കിയിരുന്നത്.
എന്നാല്‍ പദ്ധതി നടത്തിപ്പ് ഇപ്പോള്‍ മന്ദഗതിയിലാണ്. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."