സുപ്രിംകോടതി ഇടപെടാന്‍ വിസമ്മതിച്ചു; ഏഴു റോഹിംഗ്യകളെ മ്യാന്മറിലേക്ക് കയറ്റിവിട്ടു
ന്യൂഡല്‍ഹി: അമസമില്‍ കഴിഞ്ഞിരുന്ന ഏഴ് റോഹിംഗ്യന്‍ മുസ്‌ലിംകളെ ഇന്ത്യ മ്യാന്മറിനു കൈമാറി. മണിപ്പൂരിലെ മോറെ അതിര്‍ത്തിനഗരം വഴിയാണ് വ്യാഴാഴ്ച ഇവരെ കൈമാറിയത്. അസമില്‍ നിന്ന് ബുധനാഴ്ചയാണ് ഇവരെ മണിപ്പൂരിലേക്കു കൊണ്ടുപോയത്.
ഇതാദ്യമായാണ് റോഹിംഗ്യകളെ ഇന്ത്യ മ്യാന്മറിലേക്ക് തിരികെ കയറ്റിഅയക്കുന്നത്. ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് വഴിയാണ് ഇവരെ കയറ്റിഅയച്ചത്.
അതേസമയം, സംഭവത്തില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഏഴുപേരെയും പൗരന്മാരായി മ്യാന്മാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
2012ലാണ് ഇവര്‍ പൊലിസിന്റെ പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു. അനധികൃതമായി ഇന്ത്യയില്‍ കടന്നതാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവര്‍ തടങ്കല്‍ കേന്ദ്രത്തിലായിരുന്നു.
അതേസമയം, 40,000 റോഹിംഗ്യകളെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹരജി സുപ്രിംകോടതിയില്‍ നിലനില്‍ക്കേയാണ് ഏഴു പേരെ കയറ്റിഅയച്ചത്. ഈ പശ്ചാത്തലത്തില്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകര്‍ പ്രശാന്ത് ഭൂഷണ്‍ ബുധനാഴ്ച കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."