HOME
DETAILS

ശബരി പാത: സ്ഥലമെടുപ്പ് എങ്ങുമെത്തിയില്ല; കേന്ദ്രഫണ്ട് നഷ്ടമായേക്കും

  
backup
May 28 2017 | 00:05 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%ae%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%8e%e0%b4%99



കാക്കനാട്: നിര്‍ദിഷ്ട അങ്കമാലി ശബരി പാത വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് യഥാസമയം വിനിയോഗിക്കാതെ ലാപ്‌സായേക്കുമെന്ന് ജില്ല വികസന സമതി യോഗത്തില്‍ ആശങ്ക. നടപ്പ് സാമ്പത്തിക വര്‍ഷം 214 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥലമെടുപ്പ് നടപടികള്‍ ജില്ല ഭരണകൂടം സമയബന്ധിതമായി നടപ്പിലാക്കിയില്ലെന്ന് യോഗത്തില്‍ ജനപ്രതിനിധികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു.
എല്‍ദോ എബ്രഹാം എം.എല്‍.എയാണ്  ജില്ല വികസന സമിതി യോഗത്തില്‍ വിഷയം അവതരിപ്പിച്ചത്. പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുക്കാന്‍ രണ്ട് സ്‌പെഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ ജില്ല ഭരണകൂടം 2016 ജൂലൈ 28ന് സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും നടപ്പിലായില്ല. സഥലം ഏറ്റെടുക്കാന്‍ മുവാറ്റുപുഴയിലും പെരുമ്പാവൂരിലും സ്‌പെഷ്യല്‍ തഹസിദാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഫണ്ടിന്റെ അപര്യാപ്ത മൂലം ജില്ല ഭരണകൂടം അന്ന് നിര്‍ത്തലാക്കുകയായിരുന്നു. അങ്കമാലി മുതല്‍ എരുമേലി വരെ 470 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എറണാകുളം ജില്ലയില്‍ മാത്രം 138 ഹെക്ടര്‍ ഏറ്റെടുക്കണം.
റെയില്‍വേ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സംസ്ഥാനവും റെയില്‍വേയും ചേര്‍ന്ന് രൂപീകരിക്കേണ്ട ജോയന്റ് വെഞ്ച്വര്‍ കമ്പിനി രൂപീകരിക്കുന്നതിനും രജിസ്‌ട്രേഷനുമായി സര്‍ക്കാര്‍ നാല് ലക്ഷം രൂപ ഇതിനോടകം അനുവദിച്ചതും ലാപ്‌സായേക്കും. 116 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ അങ്കമാലി മുതല്‍ കാലടി വരെ ഏഴര കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്. വികസന സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശന മുയര്‍ന്നതിനെ തുടര്‍ന്ന് പെരുമ്പാവൂരിലും മുവാറ്റുപുഴയിലും സ്‌പെഷ്യല്‍ തഹസില്‍ദാരെ നിയോഗിച്ച് നടപടി വേഗത്തിലാക്കണമെന്ന് കിക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago