മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ക്കാനാവില്ലെന്ന് പൊലിസ്
ആലപ്പുഴ: കണിച്ചുകുളങ്ങര യൂനിയന്‍ ഓഫിസില്‍ ആത്മഹത്യ ചെയ്ത കെ കെ മഹേശന്റെ ആത്മഹത്യയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ കേസെടുക്കാനാവില്ലെന്ന് മരാരിക്കുളം പൊലിസ്. ഇക്കാര്യം പൊലീസ് ആലപ്പുഴ സിജെഎം കോടതിയെ അറിയിച്ചു. ഐജിയുടെ നേതൃത്വത്തിലുള്ള സംഘം നിലവില്‍ കേസ് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തടസം ഉണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
പൊലീസിന്റെ ഈ വാദത്തെ കോടതി അംഗീകരിച്ചിട്ടുണ്ട്. മഹേശന്റെ ഭാര്യ ഉഷാദേവി നല്കിയ ഹര്‍ജിയിലെ ആത്മഹത്യ പ്രേരണയും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങള്‍ പ്രത്യേക സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2020 ജൂണ്‍ 24 ബുധനാഴ്ചയാണ് കണിച്ചുകുളങ്ങര യൂണിയന് ഓഫീസില്‍ കെകെ മഹേശനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യയ്ക്ക് പിന്നാലെ മഹേശന്റെ കുടുംബം വെള്ളാപ്പള്ളിക്കെതിരെ രംഗത്ത് വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."