ഹന്‍സിത: മഹിളാ കോണ്‍ഗ്രസ് കലക്ടറുടെ വസതി ഉപരോധിച്ചു
കൊല്ലം: ഹാന്‍സിത കപ്പല്‍ തീരത്തു നിന്നും മാറ്റണമെന്നവാശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറുടെ വസതിക്ക് മുന്നില്‍ ഉപരോധ സമരവും മാര്‍ച്ചും സംഘടിപ്പിച്ചു. തീരത്തെത്തിയ കപ്പല്‍ മൂലം കാക്കത്തോപ്പിലെ ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. തീരദേശ ജനതയോട് ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും നടത്തുന്ന പരസ്യ വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ജയന്‍ അധ്യക്ഷയായി. ഉപരോധത്തെ തുടര്‍ന്ന് കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ കപ്പല്‍ നീക്കം ചെയ്തു തീരദേശത്തുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാമെന്ന ഉറപ്പിന്മേല്‍ ഉപരോധ സമരം അവസാനിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി, യു.വാഹിദ, എന്‍.ഉണ്ണികൃഷ്ണന്‍, ഡി.ഗീതാകൃഷ്ണന്‍, സേവ്യര്‍ മത്യാസ്, ലൈലാ കുമാരി, സുനിതാ കുമാരി, അല്‍ഫോണ്‍സാ, ജൂഡിറ്റ്, ഹംസത്ത് ബീവി, ഗിരിജാ രാമകൃഷ്മണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."