രമ്യ ഹരിദാസിനു പാര്‍ട്ടി ഫണ്ടില്‍ കാറു വാങ്ങാന്‍ പാടില്ല ; തോറ്റ പി.ജയരാജന് 26 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റ
രമ്യ ഹരിദാസിനു പാര്‍ട്ടി ഫണ്ടില്‍ കാറുവാങ്ങാന്‍ പാടില്ല, തോറ്റ പി.ജയരാജന് 26 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റ
കോഴിക്കോട്: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങാന്‍ പാര്‍ട്ടി ഫണ്ട് പിരിച്ചപ്പോള്‍ വിമര്‍ശനവുമായി രംഗത്തു വന്ന സൈബര്‍ സഖാക്കള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി ജയരാജന്‍ പാര്‍ട്ടി ഫണ്ടുപയോഗിച്ച് ഇന്നോവ ക്രസ്റ്റ കാര്‍ വാങ്ങിയത് കാണുന്നില്ലെന്ന് സേഷ്യല്‍ മീഡിയ.
രമ്യ പിരിവെടുത്ത് കാര്‍ വാങ്ങുന്നതിനെ ചൊല്ലി വലിയ വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം നടന്നിരുന്നു. അതിനിടെയാണ് പിരിവെടുത്ത് കാര്‍ വാങ്ങുന്നതിനോട് യോജിപ്പില്ലെന്ന് മുല്ലപ്പള്ളി പരസ്യമായി വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസം. ഞാന്‍ കെ.പി.സി.സി പ്രസിഡണ്ടിന്റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേര്‍ക്കുന്നുവെന്നും കാര്‍ വേണ്ടതില്ലെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിനെ പ്രശംസിച്ചും കെ.പി.സി.സി അധ്യക്ഷന്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
എനിക്കു വേണ്ടി പിരിവെടുത്ത് കാര്‍ വാങ്ങേണ്ടതില്ലെന്ന് യൂത്ത് കോണ്‍ഗ്രസിനോട് രമ്യ ഹരിദാസ് എം.പി വ്യക്തമാക്കിയതിനു പിന്നാലെയാണ് എം.പിയെ പ്രശംസിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വന്നത്. ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ തിളക്കമാര്‍ന്ന മുഖമാണ് രമ്യയെന്നും പിരിവിലൂടെ സ്വന്തമായി കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് കെ.പി.സി.സി ഉപദേശം മാനിച്ച് പിന്‍വാങ്ങുന്നു എന്ന എന്റെ കൊച്ചനുജത്തി രമ്യാ ഹരിദാസ് എം.പിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുമെന്നും ഫേസ്ബുക്കില്‍ മുല്ലപ്പള്ളി കുറിച്ചു.
സി.പി.എം അനുഭാവികളാണ് സോഷ്യല്‍ മീഡിയയില്‍ രമ്യക്കെതിരേ കാര്യമായി പ്രതികരണവുമായി വന്നത്. എന്നാല്‍ കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജനു വേണ്ടി 26 ലക്ഷം മുടക്കി ഇന്നോവ ക്രസ്റ്റ കാര്‍ വാങ്ങിയത് പത്ര വാര്‍ത്തയായി വരെ വന്നിരുന്നു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട് സംസ്ഥാന സമിതിയിലെ ഓരാളായി മാറിയ പി. ജയരാജന്റെ യാത്രകള്‍ക്കായാണ് സി.പി.എമ്മിന്റെ വക ഇന്നോവ ക്രിസ്റ്റ വാഹനം എത്തിയത്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ എട്ടു വര്‍ഷമായി പി. ജയരാജനു വാഹനം നല്‍കിയിരുന്നു. വടകരയില്‍ മത്സരിക്കാനായി ജില്ലാ സെക്രട്ടറിപദവിയൊഴിഞ്ഞതോടെ വാഹനമില്ലാതായി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. സംസ്ഥാന സമിതിയംഗമെന്നതിനപ്പുറം പാര്‍ട്ടിയില്‍ ഔദ്യോഗിക ചുമതലകള്‍ ഇല്ലാതായി. ജയരാജനെ ഒതുക്കുന്നുവെന്നും അദ്ദേഹത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്നും പാര്‍ട്ടിക്കുള്ളില്‍നിന്ന് ആവശ്യമുയര്‍ന്നതും കണക്കിലെടുത്താണ് വാഹനം വാങ്ങിനല്‍കാന്‍ സി.പി.എം. തീരുമാനിച്ചത്.
സുരക്ഷാഭീഷണി കൂടി കണക്കിലെടുത്താണ് പാര്‍ട്ടി ജരയാജനു വേണ്ടി വാഹനം വാങ്ങുന്നതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. പി. ജയരാജന്റെ സുരക്ഷിതത്വത്തിനും ഇത് ആവശ്യമാണെന്നു ജില്ലാ നേതൃത്വം പറയുന്നു. പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിക്കു പാര്‍ട്ടി ഫണ്ടുപയോഗിച്ചു കാര്‍ വാങ്ങാമെങ്കില്‍ ജയിച്ചു വന്ന രമ്യക്കു എന്തുകൊണ്ട് പിരിവു നടത്തി ഫണ്ട് വാങ്ങിക്കൂടേ എന്നാണ് കോണ്‍ഗ്രസ് അനുഭാവികള്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."