നീതിതേടി മൂന്നു പതിറ്റാണ്ട്: പോരാട്ടമല്ലിത് ജോമോന്റെ ജീവിതമാണ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അഭയ കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത് മൂന്നു പതിറ്റാണ്ടോളം പോരാട്ടം നയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കലെന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്റെ വിജയം. സ്വന്തം സഭയായ ക്‌നാനായയിലെ ഉന്നതരായ പ്രതികള്‍ക്കെതിരേ പ്രലോഭനങ്ങളും ഭീഷണികളും സഭാ മേധാവികളുടെ സമ്മര്‍ദവും അതിജീവിച്ചാണ് ജോമോന്‍ കേസിനായി പോരാടിയത്. അടയ്ക്കാ രാജുവിന്റെ രൂപത്തില്‍ ദൃക്‌സാക്ഷിയായത് ദൈവമാണെന്നും കേസില്‍ ഇടപെട്ടതിന്റെ പേരില്‍ തന്നെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചെന്നും വിധി കേട്ട ശേഷം ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നീതിപൂര്‍വമായി സി.ബി.ഐ കോടതി വിധി പറഞ്ഞു.
വിധിയില്‍ വലിയ സന്തോഷമുണ്ട്. ഈ ദിവസത്തിനുവേണ്ടിയാണ് വര്‍ഷങ്ങളായി കാത്തിരുന്നത്. ഇത് എല്ലാവരുടെയും പോരാട്ടത്തിന്റെ വിജയമാണ്. താന്‍ ഒരു നിമിത്തം മാത്രം. പണവും സ്വാധീനവും വില പോകില്ലെന്നാണ് വിധി തെളിയിക്കുന്നത്. കുറ്റത്തിന് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ജോമോന്‍ പറഞ്ഞു. അഭയയുടെ ബന്ധുക്കളെന്ന് പറഞ്ഞ് ചിലര്‍ ഇപ്പോള്‍ രംഗത്തെത്തിയതില്‍ സന്തോഷമുണ്ട്. അഭയയുടെ അച്ഛനെയും അമ്മയേയും സെക്രട്ടേറിയേറ്റില്‍ ധര്‍ണയ്ക്കായി കൊണ്ടുവന്നപ്പോള്‍ ഈ കേസ് ഒരിക്കലും തെളിയാന്‍ പോകുന്നില്ലെന്നാണ് സഹോദരന്‍ അന്ന് പറഞ്ഞിരുന്നത്. സമരങ്ങളില്‍ ഒരിക്കല്‍ പോലും പങ്കെടുക്കാത്തവര്‍ ഇന്ന് ചാനലുകള്‍ക്ക് മുന്നില്‍ വന്നതില്‍ സന്തോഷമുണ്ടെന്നും ജോമോന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."