ജംഷഡ്പുരിനെ പിടിച്ചുകെട്ടി എഫ്.സി ഗോവ
പനജി: ഐ.എസ്.എല്ലില്‍ ജംഷഡ്പുര്‍ എഫ്.സിയെ പരാജയപ്പെടുത്തി എഫ്.സി ഗോവ. 2-1 എന്ന സ്കോറിനാണ് ഗോവയുടെ വിജയം. സമനിലയിലേക്ക് നീളുകയായിരുന്ന മത്സരത്തില്‍ ഇഗോള്‍ അഗുളോയാണ് വിജയ ഗോള്‍ നേടിയത്.
33ാം മിനുട്ടില്‍ സ്റ്റീഫന്‍ എസയിലൂടെ ജംഷഡ്പുര്‍ എഫ്.സിയാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. രണ്ടാം പകുതിക്ക് ശേഷം ഇഗോര്‍ അഗൂളോ പെനാല്‍റ്റിയിലൂടെ ഗോവക്ക് സമനില നേടിക്കൊടുത്തു. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ കോര്‍ണര്‍ കിക്കില്‍ നിന്ന് അഗുളോയാണ് ഗോവയുടെ വിജയ ഗോള്‍ കണ്ടെത്തിയത്.
85ാം മിനുട്ടില്‍ ജംഷഡ്പുര്‍ ഗോവയുടെ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഗോള്‍ വിധിച്ചില്ല. ബാറില്‍ തട്ടിയ പന്ത് പോസ്റ്റില്‍ പ്രവേശിച്ചത് റഫറി കാണാത്തതിനെ തുടര്‍ന്നായിരുന്നു ഗോള്‍ നിഷേധിച്ചത്. ജയത്തോടെ എട്ട് മത്സരത്തില്‍ നിന്ന് ഗോവക്ക് 11 പോയിന്റായി. ഇത്രയും മത്സരത്തില്‍ നിന്ന് പത്തുപോയിന്റുള്ള ജംഷഡ്പുര്‍ ആറാം സ്ഥാനത്തും ഗോവ അഞ്ചാം സ്ഥാനത്തുമാണുള്ളത്. നാളെ ലീഗില്‍ മത്സരമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."