HOME
DETAILS

ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം; അഞ്ചു ദിവസം കൂടി മഴ തുടരും

  
backup
October 04 2018 | 15:10 PM

rain-possibility-in-kerala

കോഴിക്കോട്: തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റിനു വരെ സാധ്യതയുള്ള ന്യൂനമര്‍ദം നാളെ രൂപപ്പെടാനിരിക്കെ ബംഗാള്‍ ഉള്‍ക്കടലിലും തിങ്കളാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ഇക്കാര്യം ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിനു കിഴക്കും പടിഞ്ഞാറുമായി ഒരേ സമയം രണ്ട് ന്യൂനമര്‍ദങ്ങള്‍ രൂപ്പപെടുന്ന സാഹചര്യത്തെ കാലാവസ്ഥാ വകുപ്പും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

തമിഴ്‌നാട്ടിലും കേരളത്തിലും തീവ്രമഴക്കു സാധ്യതയുള്ളതിനാല്‍ ഈമാസം 7 ന് ഇരു സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഇന്നലെ രാത്രി ഇറക്കിയ ബുള്ളറ്റിനില്‍ പറഞ്ഞു.

അറബിക്കടലില്‍ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുന്ന സമയത്തു തന്നെയാകും തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുക.

ഭൂമധ്യ രേഖക്കു സമീപം കടലിലെ താപനില ഉയരുന്നതാണ് ചുഴലിക്കാറ്റിനു ഹേതുവാകുക. ഈ മേഖലയിലെ സമുദ്രജല താപനില (എസ്.എസ്.ടി) 30 ഡിഗ്രിയിലേക്ക് വരെ എത്തുന്ന സാഹചര്യമുണ്ടെന്നും 23 ഡിഗ്രിയായാല്‍ പോലും ചുഴലിക്കാറ്റ് സാധ്യതയുണ്ടെന്നും മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ സ്‌കൈമെറ്റ് പറഞ്ഞു.

തെക്കുകിഴക്ക് അറബിക്കടലില്‍ ലക്ഷദ്വീപിനും മാലദ്വീപിനും ഇടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 5.8 കി.മി ഉയരത്തിലായി രൂപപ്പെട്ട സൈക്ലോണിക് സര്‍കുലേഷന്‍ (ചക്രവാതച്ചുഴി) ഇന്ന് ലക്ഷദ്വീപിനു സമീപം ലോ പ്രഷറായി മാറുമെന്നും തുടര്‍ന്ന് 24 മണിക്കൂറിനകം വീണ്ടും ശക്തിപ്പെട്ട് വെല്‍മാര്‍ക്ഡ് ലോ പ്രഷര്‍ (ഡബ്ല്യു.എം.എല്‍) ആയി ഒമാന്‍ തീരം ലക്ഷ്യമാക്കി നീങ്ങും.

ഇതിനിടെയാകും ലുബാന്‍ ചുഴലിക്കാറ്റായി രൂപം കൊള്ളുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പും മറ്റ് കാലാവസ്ഥാ ഏജന്‍സികളും കണക്കുകൂട്ടുന്നത്.

എന്നാല്‍ അറബിക്കടലിലെ ശക്തിയേറിയ ന്യൂനമര്‍ദം കേരളതീരത്തു നിന്ന് ഏകദേശം 250 കിലോമീറ്ററിലധികം അകലെയാകുന്നതിനാല്‍ മഹാപ്രളയത്തിനുള്ള സാഹചര്യമില്ലെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

കൂടാതെ 3 ദിവസത്തിനകം ന്യൂനമര്‍ദം ഒമാന്‍ തീരം ലക്ഷ്യംവച്ചു നീങ്ങുന്നതോടെ കേരളത്തില്‍ മഴകുറയും. ഈ മാസം 7 ന് പശ്ചിമഘട്ട മലനിരകളുടെ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഭാഗങ്ങളില്‍ തീവ്രമഴക്ക് സാധ്യതയുണ്ട്.

ഇത് ഡാമുകളിലെ ജലനിരപ്പ് കൂട്ടാനും ഡാം നിറയാനും കാരണമായേക്കാം. ഇന്നു മുതല്‍ കേരളത്തിലും തമിഴ്‌നാട്ടിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ടും 7 ന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.


ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പം കൂടിയ കാറ്റ് തമിഴ്‌നാട്ടിലേക്ക് ശക്തമായി വീശുന്ന സാഹചര്യമാണുള്ളത്. ഇത് തമിഴ്‌നാട്ടില്‍ കനത്ത മഴക്കിടയാക്കും. പശ്ചിമഘട്ട മലനിരകള്‍ക്ക് വിടവുകളുള്ള പാലക്കാട് അതിര്‍ത്തി വഴി കിഴക്കന്‍ കാറ്റ് കേരളത്തിലെത്തുമെന്നും ഇരു സംസ്ഥാനങ്ങളുടെയും പശ്ചിമഘട്ട മേഖലകളില്‍ ഇടിയോടുകൂടിയ കനത്തമഴക്ക് സാധ്യതയുണ്ടെന്ന് കേരളത്തിലെ കാലാവസ്ഥാ മാറ്റം നിരീക്ഷിക്കുന്ന കേരള വെതര്‍ അപ്‌ഡേറ്റ്‌സ് ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

വിവിധ ദിശയിലുള്ള കാറ്റുകള്‍ കൂടിച്ചേരുമ്പോഴുള്ള കാറ്റിന്റെ അഭിസരണ മേഖലയാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഇടിയോടുകൂടെയുള്ള മഴക്ക് കാരണമാകുന്നതെന്നും അവര്‍ വിശദീകരിച്ചു.

മണ്‍സൂണ്‍ വിടവാങ്ങിയ ശേഷം ഉണ്ടാകുന്ന ന്യൂനമര്‍ദമായതിനാല്‍ തുടര്‍ച്ചയായ പേമാരിക്ക് സാധ്യതയില്ലെന്നും ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ നിന്ന് പെട്ടെന്ന് കേരളം മുക്തമാകുമെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ സംസ്ഥാനത്ത് വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് മഴയുടെയും ന്യൂനമര്‍ദത്തിന്റെയും ശക്തി ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക തെക്കന്‍ ജില്ലകളിലാകുമെന്നും ന്യൂനമര്‍ദം രൂപപ്പെട്ട ശേഷം ഓഖിയും സാഗറും സഞ്ചരിച്ച പാതയിലാകും ലുബാന്‍ ചുഴലിക്കാറ്റും സഞ്ചരിക്കുകയെന്നതിനാല്‍ കടലില്‍ ജാഗ്രത വേണമെന്നും ഇവര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago