അഫ്സ്പ: തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടിയേരി
കല്പറ്റ: സൈന്യത്തിനെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ ആര്.എസ്.എസ് വളച്ചൊടിക്കുകയാണ് ചെയ്തതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന അഫ്സ്പ നിയമം നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ പട്ടാളക്കാര്‍ വ്യാപകമായ അക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് താന്‍ പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും തന്റെ പ്രസംഗത്തെ ചില മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
സൈന്യത്തിനെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ല. അഫ്സ്പ നിയമം ജനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള വെല്ലുവിളിയാണ്.
നിയമത്തെ ചോദ്യം ചെയ്യാനുള്ള സാധ്യത പരിശോധിക്കും. അഫ്സ്പ ചുമത്തിയയിടങ്ങളിലൊന്നും സമാധാനമില്ലെന്നും കോടിയേരി പറഞ്ഞു.
ബ്രിട്ടീഷുകാര്‍ 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരക്കാര്‍ക്കെതിരേ നടപ്പാക്കിയ നിയമമാണിത്. ഇന്ത്യയില്‍ 1958ല്‍ നാഗാകലാപകാരികള്ക്കെതിരേ ഈ നിയമം പ്രയോഗിച്ചു. 1990 മുതല്‍ ജമ്മുകശ്മീരില്‍ നടപ്പാക്കി. നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം ജനം പട്ടാളവുമായി ഏറ്റുമുട്ടി.
മണിപ്പൂരില്‍ ഇറോം ശര്‍മിളയുടെ പോരാട്ടവും പട്ടാളനിയമത്തിനെതിരെയായിരുന്നു. പട്ടാളം എന്നു കേട്ടപ്പോള്‍ പട്ടാളക്കാര്‍ക്കെതിരേ പറഞ്ഞെന്ന ബി.ജെ.പി- ആര് എസ് എസ് പ്രചാരണം അസംബന്ധമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."