സാമ്പത്തിക സര്‍വേ; ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഡയരക്ടര്‍
പാലക്കാട്: സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റീജിയണല്‍ ഡയരക്ടര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളെ ഒഴിവാക്കി പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഒരു സര്‍വേയും നടത്തിയിട്ടില്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതവുമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വ്യക്തിഗത ഡേറ്റയുടെ രഹസ്യാത്മകതയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഏഴാമത്തെ സാമ്പത്തിക സെന്‍സസില്‍ ശേഖരിച്ച വ്യക്തിഗത ഡേറ്റ നടപ്പിലാക്കിയ ഏജന്‍സി ഉള്‍പ്പെടെ ആരുമായും അതു പങ്കിട്ടിട്ടില്ല. എം.ഒ.എസ്.പി.ഐ അംഗീകരിച്ച ഒരു മൊബൈല്‍ അപ്ലിക്കേഷനാണ് വിവരശേഖരണം നടത്തുന്ന എന്യൂമെറേറ്റര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. ഈ അപ്ലിക്കേഷനിലൂടെ ശേഖരിക്കുന്ന ഡേറ്റ എം.ഒ.എസ്.പി.ഐ നിയന്ത്രിക്കുന്ന സെര്‍വറിലേക്കാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇത് വളരെ രഹസ്യാത്മകമാണ്.
ഒരു കുടുംബത്തിലെ ഗാര്‍ഹിക തലവന്റെ പേര്, വീടിന്റെ നമ്പര്‍, ഏറ്റവും അടുത്തുള്ള സ്ഥലചിഹ്നം, വീട്ടിലെ പുരുഷ-വനിതാ അംഗങ്ങളുടെ എണ്ണം എന്നിവ മാത്രമെ സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്നുള്ളു. അധിക വിവരങ്ങളായി ഒരു കുടുംബത്തിന്റെ വരുമാനത്തിന്റെ ഉറവിടം, പങ്കാളിത്തം ഉടമസ്ഥാവകാശ നില, ചെലവുകള്‍ എന്നിവയുമാണ് ശേഖരിക്കുന്നതെന്നും വീട്ടുകാരില്‍നിന്ന് രേഖകളൊന്നും തേടില്ലെന്നും മൊബൈല്‍ നമ്പര്‍ നല്‍കല്‍ നിര്‍ബന്ധമില്ലെന്നും നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഡയരക്ടര്‍ അറിയിച്ചു.
വീടുകള്‍, സ്ഥാപനങ്ങള്‍, എന്റര്‍പ്രൈനുകള്‍ എന്നിവയില്‍നിന്ന് ഏഴാമത് സാമ്പത്തിക സര്‍വേയുടെ(ഇ.സി) ഭാഗമായി സി.എസ്.സി ശേഖരിച്ച വിവരങ്ങള്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസും സ്റ്റേറ്റ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പും സംയുക്തമായാണ് പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്.
ഏഴാമത്തെ ഇ.സിയുടെ പുരോഗതി സംസ്ഥാനതല ഏകോപന സമിതി വഴിയും കലക്ടര്‍മാര്‍ ജില്ലാ തല ഏകോപന സമിതി (ഡി.എല്‍.സി.സി) വഴിയുമാണ് നിരീക്ഷിക്കുന്നത്.
നയങ്ങളും പ്രോഗ്രാമുകളും തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയോ ജീവനക്കാരെ ആശയക്കുഴപ്പത്തിലാക്കുകയോ എന്യൂമെറേറ്റര്‍മാര്‍ക്ക് യഥാര്‍ഥ വിവരങ്ങള്‍ നല്‍കരുതെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന തരത്തില്‍ നിയമവിരുദ്ധമായ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ നടപടിയെടുക്കാന്‍ കലക്ടര്‍മാരോടും പൊലിസിനോടും അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡയരക്ടറേറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."