HOME
DETAILS
MAL
ഉഴവൂര്‍ വിജയന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
backup
October 04 2018 | 22:10 PM
കോട്ടയം: എന്‍.സി.പി മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തണമെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരിയും എന്‍.സി.പി നേതാവുമായ റാണി സാംജിയുടെ മൊഴി രേഖപ്പെടുത്തി. മറ്റ് എന്‍.സി.പി നേതാക്കള്‍ക്കും ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കിയിട്ടുണ്ട്.
2017 ജൂലൈ 23നായിരുന്നു ഉഴവൂര്‍ വിജയന് മരിച്ചത്. പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ മാനസിക സമ്മര്‍ദത്തിലാക്കിയതാണ് മരണ കാരണമായതെന്നായിരുന്നു പരാതി. കഴിഞ്ഞ ആഗസ്റ്റിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."