HOME
DETAILS

റഷ്യയുമായി പ്രതിരോധ കരാര്‍: ഇന്ത്യക്ക് അമേരിക്കയുടെ ഉപരോധ ഭീഷണി

  
backup
October 04 2018 | 23:10 PM

%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0

വാഷിങ്ടണ്‍: റഷ്യയുമായി വന്‍ പ്രതിരോധ കരാറിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ഉപരോധ ഭീഷണിയുമായി അമേരിക്ക. റഷ്യയുമായി ഇടപാട് നടത്തുന്ന തങ്ങളുടെ പങ്കാളികള്‍ക്കു കടുത്ത ഉപരോധം നേരിടേണ്ടി വരുമെന്നാണു മുന്നറിയിപ്പ്. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ ഇന്ത്യ റഷ്യയില്‍നിന്നു വാങ്ങാനിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇരുവരും പ്രതിരോധ കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് അറിയുന്നത്.
അമേരിക്കയെ മറികടന്ന് റഷ്യയുമായി ആധുയ ഇടപാട് നടത്താനുള്ള ഇന്ത്യയുടെ നീക്കത്തിനു ഭീഷണിയുമായി യു.എസ് വിദേശകാര്യ മന്ത്രാലയമാണു രംഗത്തെത്തിയത്. എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം റഷ്യയുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തുന്ന ഉപരോധത്തിലേക്കായിരിക്കും നയിക്കുകയെന്ന് മന്ത്രാലയ വക്താവ് വാര്‍ത്താകുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങള്‍ ശത്രുരാജ്യങ്ങളുമായി ഇടപാട് നടത്തുന്നതു തടയാനായി രൂപീകരിച്ച 'കൗണ്ടറിങ് അമേരിക്കാസ് അഡ്‌വേഴ്‌സറിസ് ത്രൂ സാക്ഷന്‍സ് ആക്ട് '(കാറ്റ്‌സ) ഇന്ത്യക്കുമേല്‍ ചുമത്താനാണു അമേരിക്ക പദ്ധതിയിടുന്നത്. റഷ്യയ്ക്കു പുറമെ ഇറാന്‍, ഉ.കൊറിയ എന്നിവയുമായി ഇടപാട് നടത്തുന്ന സഖ്യരാജ്യങ്ങള്‍ക്കും തുല്യ മുന്നറിയിപ്പുണ്ട്. നേരത്തെ ഇറാനുമായുള്ള ഇന്ത്യയുടെ ഇന്ധന കരാറിനും അമേരിക്ക ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. കാറ്റ്‌സ പ്രകാരമുള്ള ഉപരോധത്തിലേക്കു നയിക്കാനിടയുള്ള റഷ്യയുമായി കരാറിലേര്‍പ്പെടുന്നതടക്കമുള്ള നടപടികളില്‍നിന്നു സഖ്യരാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago