നമ്മുടെ സംഗീതം
കലയുടെ നാടാണ് ഇന്ത്യ. പലതരം കലകള്‍ കൊണ്ട് സമ്പന്നമായ ഈ രാജ്യം സംഗീത കലയിലും ഉന്നത സ്ഥാനം അലങ്കരിക്കുന്നു. മനുഷ്യന്റെ ആവിഷ്‌കാര രീതിയായ സംഗീതം ഇന്ത്യയില്‍ വളരെ പണ്ടേണ്ട രൂപപ്പെട്ടതും തനതായ സാംസ്‌കാരിക പൈതൃകം ഉള്‍ക്കൊള്ളുന്നതുമാണ്. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന് പ്രധാനമായും മൂന്ന് കൈവഴികളുണ്ടണ്ട്. അവ ക്ലാസിക്കല്‍ സംഗീതമെന്നും, ഹിന്ദുസ്ഥാനി സംഗീതമെന്നും, കര്‍ണാടിക് സംഗീതമെന്നും വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ സംഗീത ധാരകളെല്ലാം ആത്മീയമോ,സാംസ്‌കാരികമോ,അല്ലെങ്കില്‍ വെറും ആസ്വാദന രൂപമായിട്ടോ ആണ് നിലനില്‍ക്കുന്നത്.
ക്ലാസിക്കല്‍ സംഗീതം
ക്ലാസിക്കല്‍ സംഗീതത്തിലെ രണ്ടണ്ട് മുഖ്യമായ കൈവഴിയാണ് ഹിന്ദുസ്ഥാനിയും കര്‍ണാടികും. രണ്ടണ്ടു പാരമ്പര്യങ്ങളാണ് ഈ രണ്ടണ്ടു സംഗീത ധാരകളും പ്രതിനിധീകരിക്കുന്നത്. കര്‍ണാടിക് സംഗീതം മുഖ്യമായും കര്‍ണാടക,തമിഴ്‌നാട്, കേരളം തുടങ്ങിയ സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് വളര്‍ന്നു വികസിച്ചുവന്നത്. ഹിന്ദുസ്ഥാനി സംഗീതമാകട്ടെ ഉത്തരേന്ത്യയും സെന്‍ട്രല്‍ ഇന്ത്യയിലും വേരുകളുള്ളവയാണ്.
ഹിന്ദുസ്ഥാനി സംഗീതം
1000 ബി.സി.കാലഘട്ടത്തില്‍ തന്നെ രൂപംകൊണ്ടണ്ടതാണ് ഹിന്ദുസ്ഥാനി സംഗീതം. വേദകാലഘട്ടം മുതല്‍ അത് ഭാരതത്തില്‍ നിലനില്‍ക്കുന്നുണ്ട. ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് പഠനം നടത്തുകയാണെങ്കില്‍, നാടന്‍ സംഗീതത്തിന്റെയും പേര്‍ഷ്യന്‍ സംഗീതത്തിന്റെയും സ്വാധീനം നമുക്ക് കണ്ടെണ്ടത്താന്‍ കഴിയും. മതപരമായ അംശങ്ങള്‍ ആവോളം പേര്‍ഷ്യന്‍ സംഗീതത്തിലും തുടര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതത്തിലും ഇടകലര്‍ന്നതായി കാണാം. ഭാരതത്തിലെ സാമവേദങ്ങളില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അംശങ്ങള്‍ നമുക്ക് ദര്‍ശിക്കാം. സാമവേദം ഉരുവിടുന്നതുതന്നെ'സാമഗണ'എന്ന മന്ത്രങ്ങളുച്ചരിച്ചാണ്. ഒരര്‍ത്ഥത്തില്‍ ഒരു സംഗീത രൂപമാണത്.
കര്‍ണാടിക് സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി ഹിന്ദുസ്ഥാനി സംഗീതം വേറിട്ടു നില്‍ക്കുന്നത്, അതില്‍ മതപരമായ സ്വാധീനം മാത്രമല്ല, ചരിത്രപരവും തത്വശാസ്ത്രപരവുമായ സ്വാധീനം കൂടി ഇഴചേര്‍ന്നിട്ടുണ്ടണ്ട് എന്നതാണ്. ഹിന്ദുമത വിശ്വാസ പ്രമാണങ്ങളോടൊപ്പം പേര്‍ഷ്യന്‍ സംസ്‌കാരവും ഹിന്ദുസ്ഥാനി സംഗീതത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും.
മുഗളന്മാരുടെ ആഗമനത്തോടെ ഇത് ശക്തിപ്പെടുകയാണ് ഉണ്ടണ്ടായത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ അവാന്തര വിഭാഗമായ ദ്രുപത്, ദമാര്‍, ഖയാല്‍ തരണ,സാന്ദ്ര എന്നിവയിലെല്ലാം പേര്‍ഷ്യന്‍ സ്വാധീനം കാണാം.
കര്‍ണാടിക് സംഗീതം
15,16 നൂറ്റാണ്ടണ്ടുകളില്‍ വികാസം കൊണ്ടണ്ടതാണ് കര്‍ണാടിക് സംഗീതം. ഹിന്ദുമത ആചാരപ്രകാരം ദൈവത്തിനു മുന്നിലുള്ള അര്‍ച്ചനയാണ് കര്‍ണാടിക് സംഗീതത്തിന്റെ ജീവവായു. ഇത്രയേറെ പഴക്കമുള്ള ഒരു സംഗീത രൂപമായിട്ടും ഇന്നും കര്‍ണാടിക് സംഗീതം വലിയ തോതിലുള്ള മാറ്റങ്ങളൊന്നും കൂടാതെ നിലനില്‍ക്കുന്നു എന്നാണ് അത്ഭുതം.
ഏറെ സ്വരമാധുരിയുള്ളതും ഭാവാത്മകവുമായ ഒന്നാണ് കര്‍ണാടിക് സംഗീതം. രാഗം, ആലാപനം, കല്‍പനാസ്വരം എന്നിവ കര്‍ണാടിക് സംഗീതങ്ങളില്‍ പിന്‍പറ്റേണ്ടണ്ടതുണ്ടണ്ട്. രാഗം, താനം, പല്ലവി എന്നീ മൂന്ന് ഘട്ടങ്ങളെ പിന്‍പറ്റിയാണ് അതിന്റെ ആലാപന രീതി. ആലാപന രീതിയ്ക്കാണ് പ്രാമുഖ്യം. കര്‍ണാടക സംഗീതത്തില്‍ ഏതാണ്ടണ്ട് .2 മില്യണ്‍ രാഗങ്ങള്‍ ഉണ്ടെണ്ടന്ന് പറയപ്പെടുന്നു. ഇവയില്‍ 300 എണ്ണം മാത്രമേ ഉപയോഗിച്ചുവരുന്നുള്ളൂ.
പുരന്ദര ദാസ്
കര്‍ണാടിക് സംഗീതത്തിന്റെ പിതാവാണ് പുരന്ദര ദാസ്.18,19 നൂറ്റാണ്ടണ്ടുകളില്‍ കര്‍ണാടിക് സംഗീതത്തെ വളര്‍ത്തിയവരില്‍ ത്യാഗരാജ സ്വാമികള്‍ക്കും മുത്തുസ്വാമി ദീക്ഷിതര്‍ക്കും, ശ്യാമ ശാസ്ത്രികള്‍ക്കുമുള്ള പങ്ക് നിസ്തുലമാണ്. ഇവരുടെ കാലഘട്ടമാണ് കര്‍ണാടിക് സംഗീതത്തിലെ സുവര്‍ണ കാലഘട്ടമെന്ന് വിളിക്കുന്നത്.
പുരുഷന്മാരെ പോലെത്തന്നെ ഈ സംഗീത ചക്രവാളത്തില്‍ തിളങ്ങിനിന്ന സ്ത്രീരത്‌നങ്ങളുമുണ്ടണ്ട്. എം.എസ്.സുബ്ബലക്ഷ്മി അവരില്‍ പ്രമുഖയാണ്. എന്‍.രമണി സമകാലിക കര്‍ണാടിക് സംഗീതത്തിലെ മററ്റൊരു സ്ത്രീ പ്രതിഭയാണ്.
എല്ലാ വര്‍ഷവും ഡിസംബറില്‍ തമിഴ്‌നാട്ടിലെ ചെന്നൈയില്‍ സംഗീതോത്സവം നടത്തിവരാറുണ്ടണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സംഗീതാസ്വാദകര്‍ ഇവിടേയ്ക്ക് വരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരികോല്‍സവമാണ് ഈ സംഗീത വിരുന്ന്.
സംഗീതോപകരണങ്ങള്‍
ഹിന്ദുസ്ഥാനി സംഗീതത്തിലും കര്‍ണാടിക് സംഗീതത്തിലും വ്യത്യസ്തമായ സംഗീത ഉപകരണങ്ങളാണ് ഉപയോഗിച്ചുവരുന്നത്. തബല, ഹര്‍മോണിയം തുടങ്ങിയ ചില സംഗീത ഉപകരണങ്ങള്‍ രണ്ടണ്ടിലും പൊതുവെ പ്രയോഗിച്ചുകാണാറുണ്ടണ്ട്. എങ്കിലും ഇവയുടെ വാദനത്തില്‍ വ്യത്യസ്തത കാണാം. ഹിന്ദുസ്ഥാനി സംഗീതത്തിലെ'സരോദ്'കര്‍ണാടിക് സംഗീതത്തില്‍ ഉപയോഗിക്കാറില്ല. അലി അക്ബര്‍ ഖാന്‍, അംജദ് അലി ഖാന്‍, ബഹദൂര്‍ ഖാന്‍ തുടങ്ങിയവര്‍ സരോദ് വാദക്കാരാണ്. ഇവര്‍ ലോകപ്രശസ്തരുമാണ്. തബലയിലെ അല്ലാരാഖയും, സാക്കിര്‍ ഹുസൈനും, കിഷന്‍ മഹാരാജയും നമ്മുടെ മനസില്‍ ഇടം തേടിയവരാണല്ലോ. ഷെഹനായ് വാദനത്തിലെ ബിസ്മില്ലാഖാനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? അതേപോലെ ഫഌട്ടില്‍ ഹരി പ്രസാദ് ചൗരസ്യ, സിത്താറിലെ രവിശങ്കര്‍, വീണയിലെ കെ.ആര്‍. കുമാരസ്വാമി എന്നിവരും ഉപകരണ സംഗീതത്തിലെ മൂടിചൂടാമന്നന്മാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."