നിയമപാലകരെ തൊട്ടറിയാന്‍ അല്‍ ഫലാഹിന്റെ കുരുന്നുകള്‍ പൊന്നാനിയില്‍
എടപ്പാള്‍: കക്കിടിപ്പുറം അല്‍ ഫലാഹ് എ.എം.എം ഇംഗ്ലീഷ് സ്‌കൂളിലെ യു.കെ.ജി, അല്‍ബീര്‍ വിദ്യാര്‍ഥികള്‍ പൊന്നാനി ജനമൈത്രി പൊലിസ് സ്റ്റേഷന്‍, കേരള ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍, കോടതി എന്നിവ സന്ദര്‍ശിച്ചു.
പൊലിസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടര്‍ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ ഉള്ള സംഘം കുരുന്നുകള്‍ക്ക് മധുരം നല്‍കിയാണ് സ്വികരിച്ചത്. കൂടാതെ കുട്ടികള്‍ക്ക് ഒപ്പം ഫോട്ടോക്ക് പോസ്സ് ചെയ്യാനും എസ്.ഐ സണ്ണി ചാക്കോ മറന്നില്ല.
കുട്ടികളുടെ മനസില്‍ ചെറുപ്പ കാലത്ത് തന്നെ നല്ലതായ കാഴ്ചപ്പാട് പൊലിസിനെ കുറിച്ച് ഉണ്ടാക്കാന്‍ ഇത്തരത്തില്‍ ഉള്ള പഠനയാത്രകള്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്ന് എസ് .ഐ പറഞ്ഞു. ഫയര്‍ സ്റ്റേഷനില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് ഉദ്യോഗസ്ഥര്‍ ഫയര്‍ എന്‍ജിന്റെ പ്രവര്‍ത്തനം കാണിച്ചു കൊടുത്തു.
കെ.ജി ഹെഡ് കെ.സ്മിത,അധ്യാപകരായ പി.ടി. അഷറഫ് വെള്ളാളൂര്‍,ഷമീം, വി.പി.ആമിനകുട്ടി, ആമിനഅക്ബര്‍, എം.കെ.നസീമാ, കെ.വി.ജസീല, ടി.വി.പ്രീത , കെ.പി.മിനി, വി.എ.അനീഷ, വി.കെ.നസ്രി നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."