ചാലിയാറിലെ വര്‍ക്കിങ് ഗ്രൂപ്പ് യോഗം യു.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു
നിലമ്പൂര്‍:ചാലിയാര്‍ പഞ്ചായത്തിലെ 2019-2020 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ നിന്നും യു.ഡി.എഫ് മെമ്പര്‍മാര്‍ വിട്ടുനിന്നു. കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളായ അനീഷ് അഗസ്റ്റ്യന്‍, പൂക്കോടന്‍ നൗഷാദ് എന്നിവരെ അസഭ്യം പറഞ്ഞ വി.ഇ.ഒ കെ.വി. മുജീബിനെതിരെ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് വൈസ് പ്രസിഡന്റ് അടക്കമുള്ള ഏഴ് യുഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത്. പ്രളയദുരന്തവുമായി ബന്ധപ്പെട്ട് വാളംതോട് വാര്‍ഡില്‍ നടന്ന കണക്കെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കോണ്‍ഗ്രസ് അംഗങ്ങളും വിഇഒയും തമ്മില്‍ വാക്കേറ്റത്തിന് ഇടയായത്. വിഇഒക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസില്‍ യുഡിഎഫ് കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. വിഇഒയുമായി സഹകരിച്ച് മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ് യുഡിഎഫ് അംഗങ്ങള്‍.
വിഇഒക്കെതിരെ നടപടിയെടുക്കേണ്ടത് പഞ്ചായത്ത് ഭരണസമിതിയല്ലെന്നും ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസറാണെന്നുമുള്ള നിലപാടിലാണ് എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതി. യോഗം പ്രസിഡന്റ് പി ടി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അച്ചാമ്മ ജോസഫ് അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി പ്രമീള, സെക്രട്ടറി സിദ്ദീഖ് വടക്കന്‍, അസി. സെക്രട്ടറി നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."