HOME
DETAILS

സമരം വിജയിച്ചു; ബിവറേജസ് വില്‍പനശാല തുടങ്ങില്ലെന്ന് അധികൃതരുടെ ഉറപ്പ്

  
backup
May 28, 2017 | 8:40 PM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%ac%e0%b4%bf%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b4%b8%e0%b5%8d

 

 

നീലേശ്വരം: ബിവറേജസ് വില്‍പനശാലക്കെതിരേ 121 ദിവസം നീണ്ടു നിന്ന ജനകീയ സമരം വിജയിച്ചു. പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ആരംഭിക്കാനിരുന്ന മദ്യവില്‍പനശാല ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. കാഞ്ഞങ്ങാട് പ്രവര്‍ത്തിച്ചിരുന്ന ബിവറേജ് വില്‍പന ശാല പടന്നക്കാടേക്ക് മാറ്റാനാണ് ആലോചനയുണ്ടായിരുന്നത്. എന്നാല്‍ ദേശീയപാതയില്‍ നിന്ന് 500 മീറ്റര്‍ അകലെ മാത്രമേ മദ്യവില്‍പനശാല സ്ഥാപിക്കാന്‍ പാടുള്ളൂവെന്ന കോടതി വിധി കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇവിടെ വില്‍പനശാല തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികള്‍ സമരത്തിനിറങ്ങിയത്.
ഓരോ ദിവസവും നൂറു കണക്കിന് സ്ത്രീകളും കുട്ടികളുമാണ് സമരപ്പന്തലില്‍ എത്തിയത്. ഇവര്‍ക്കു പിന്തുണയുമായി പുരുഷന്മാരും വിവിധ സംഘടനകളും രംഗത്തുണ്ടായിരുന്നു. മദ്യവില്‍പനശാല സ്ഥാപിക്കില്ലെന്ന് ഉറപ്പു ലഭിച്ചതോടെ സമരപ്പന്തലില്‍ ആഹ്‌ളാദം അലതല്ലി. സമരത്തില്‍ സജീവമായി സമരത്തില്‍ പങ്കെടുത്ത പി. കല്യാണിയടക്കം പത്തോളം സ്ത്രീകളെ പൊന്നാട അണിയിച്ച് ആദരിച്ചു. സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭാ അധ്യക്ഷന്‍ വി.വി രമേശന്‍, ഉപാധ്യക്ഷ എന്‍. സുലൈഖ , കൗണ്‍സലര്‍മാരായ അബ്ദുല്‍ റസാഖ് തായലക്കണ്ടി, രമണി, സമരസമിതി നേതാവ് ബില്‍ടെക്ക് അബ്ദുല്ല തുടങ്ങിപേര്‍ സമരപ്പന്തലിലെത്തിയിരുന്നു.പായസവിതരണവും നടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  6 hours ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  6 hours ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  7 hours ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  7 hours ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  7 hours ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  7 hours ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  7 hours ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  7 hours ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  7 hours ago