കേരളത്തിലെ മുഴുവന്‍ മുസ്ലിംകളുടെയും അട്ടിപ്പേറവകാശം ലീഗിനല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനവുമായി വീണ്ടും രംഗത്ത്. കേരളത്തിലെ മുഴുവന്‍ മുസ്ലിംകളുടെയും അട്ടിപ്പേറവകാശം മുസ്ലിം ലീഗിനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെയാണ് താന്‍ ചോദ്യം ചെയ്തത്. അതിനാണ് വര്‍ഗീയവാദി എന്ന പട്ടം ചാര്‍ത്തിത്തരാന്‍ ശ്രമിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്നതിനെക്കുറിച്ച് താന്‍ പറയുന്നില്ല. അതു സംബന്ധിച്ച് ലീഗിനുള്ളില്‍ തന്നെ എതിരഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. ആദ്യം പാര്‍ട്ടിയുടെയും അണികളുടെയും വിശ്വാസം ആര്‍ജിക്കട്ടെ. എന്നിട്ട് മതി സി.പി.എമ്മിനെതിരെ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, ലീഗിനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായിരുന്നു. യു.ഡി.എഫിന്റെ തലപ്പത്തേക്ക് ലീഗ് കടന്നുവരുന്നോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."