ഓട്ടോറിക്ഷകളുടെ സാന്ത്വനയാത്ര നാളെ
കൂത്തുപറമ്പ്: അകാലത്തില്‍ മരണപ്പെട്ട മൂന്ന് ഓട്ടോ ഡ്രൈവര്‍മാരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ നാളെ സാന്ത്വന യാത്ര നടത്തും.
രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെയാണ് കൂത്തുപറമ്പിലെയും പാലത്തുങ്കരയിലെയും ഓട്ടോ ഡ്രൈവര്‍മാര്‍ സാന്ത്വന ഓട്ടോ സര്‍വിസ് നടത്തുക. വാഹനാപകടത്തില്‍ മരിച്ച മൂര്യാട്ടെ ബി.കെ മുനീഫ്(22), ഹൃദയാഘാതം മൂലം മരിച്ച നരവൂരിലെ എന്‍. അനില്‍കുമാര്‍(35), ആമ്പിലാട്ടെ കെ. മനോജ്(49)എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സാന്ത്വന യാത്രയിലൂടെ സഹായം എത്തിക്കുന്നത്.
ഓട്ടോറിക്ഷയില്‍ സഹായമഭ്യര്‍ഥിച്ചുകൊണ്ടുള്ള മൂവരുടെയും ഫോട്ടോ പതിച്ച ഫഌക്‌സ് പതിക്കും. ഓട്ടോറിക്ഷയില്‍ വെച്ച ബക്കറ്റില്‍ യാത്രക്കാര്‍ക്ക് പണം നിക്ഷേപിക്കാം. കിട്ടുന്ന പണം മൂവരുടേയും കുടുംബത്തിന് നല്‍കും. 200ഓളം ഓട്ടോറിക്ഷകള്‍ സാന്ത്വനയാത്രയില്‍ പങ്കെടുക്കും. രാവിലെ എട്ടിന് ഓട്ടോ തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു)ജില്ലാ സെക്രട്ടറി ടി.പി ശ്രീധരന്‍ യാത്ര ഫഌഗ് ഓഫ് ചെയ്യും. നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ അധ്യക്ഷനാവും. വാര്‍ത്താസമ്മേളനത്തില്‍ എ.കെ വിനോദന്‍, കെ. രാമചന്ദ്രന്‍, കെ. ഷാജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."