ഉല്പാദനം വര്‍ധിപ്പിക്കാന്‍ എല്ലാ വഴികളും തേടും: മന്ത്രി മണി
കണ്ണൂര്‍: വൈദ്യുതി ഉല്പാദനം വര്‍ധിപ്പിക്കാന്‍ സാധ്യമായ മുഴുവന്‍ വഴികളും തേടുമെന്ന് മന്ത്രി എം.എം മണി. കണ്ണൂര്‍ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായതിന്റെ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനാവുക ജലവൈദ്യുത പദ്ധതികളിലൂടെയാണെങ്കിലും ഗ്യാസ്, കാറ്റ്, സോളാര്‍ തുടങ്ങിയവയുടെ സാധ്യതകള്‍ ഉല്പാദനം വര്‍ധിപ്പിക്കാനായി ഉപയോഗിക്കും. ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനത്തിലേറെയും പുറത്തുനിന്ന് വാങ്ങുകയാണ്.
സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായത് ചരിത്രനേട്ടമാണ്. ഇതിന്റെ ഭാഗമായി ജില്ലയില്‍ 13.66 കോടി രൂപ ചെലവില്‍ 11,223 കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന് നല്‍കാനായി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും പ്രശംസിക്കുന്നതായും മന്ത്രി പറഞ്ഞു. മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, മേയര്‍ ഇ.പി ലത, പി.കെ ശ്രീമതി എം.പി, ടി.വി രാജേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ.എസ്.ഇ.ബി.എല്‍ ഡയരക്ടര്‍ ഡോ. വി. ശിവദാസന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, അസി. കലക്ടര്‍ ആസിഫ് കെ. യൂസഫ്, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, എന്‍. വേണുഗോപാല്‍, പി. കുമാരന്, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, പി. ജയരാജന്, എം.എ ടെന്‍സണ്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."