ഫലസ്തീന്‍ വീടുകള്‍ ഇസ്‌റാഈല്‍ പൊളിച്ചു
ജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ വിഭജന മതിലിനോടു ചേര്‍ന്ന ഫലസ്തീനികളുടെ വീടുകള്‍ ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. അവ നിയമവിരുദ്ധമായി നിര്‍മിച്ചവയായിരുന്നുവെന്ന് ഇസ്‌റാഈല്‍ അധികൃതര്‍ പറഞ്ഞു.
100 അപ്പാര്‍ട്ട്‌മെന്റുകളുള്ള 17 താമസക്കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്. അതേസമയം ഫലസ്തീന്‍ അതോറിറ്റിയുടെ അനുവാദത്തോടെയാണ് വീടുകള്‍ നിര്‍മിച്ചതെന്ന് വീട്ടുടമകള്‍ പറഞ്ഞു. നിര്‍മാണനിരോധനം ലംഘിച്ച് നിര്‍മിച്ച വീടുകള്‍ പൊളിക്കാന്‍ ഇസ്‌റാഈല്‍ സുപ്രിംകോടതിയാണ് ഉത്തരവിട്ടത്.
1967ലെ അറബ്-ഇസ്‌റാഈല്‍ യുദ്ധത്തിലാണ് വെസ്റ്റ്ബാങ്ക് ഇസ്‌റാഈല്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് കിഴക്കന്‍ ജറൂസലമുമായി ഇതിനെ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര നിയമമനുസരിച്ച് ഇത് അധിനിവേശം ചെയ്ത പ്രദേശമാണ്. എന്നാല്‍ ഇസ്‌റാഈല്‍ സമ്മതിക്കുന്നില്ല.
ഇന്നലെ നടന്ന വീടുപൊളിക്കലില്‍ 700 ഇസ്‌റാഈല്‍ പൊലിസും 200 പട്ടാളക്കാരും പങ്കെടുത്തു. അതേസമയം ഇതിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പരാതി നല്‍കുമെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."