HOME
DETAILS

ജില്ലാ പഞ്ചായത്തമിന്റെ വാര്‍ഷിക പദ്ധതി ഉല്‍പാദന മേഖലയ്ക്ക് 5.29 കോടി

  
backup
July 30 2016 | 23:07 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉല്‍പാദന മേഖലയ്ക്ക് പ്രോത്സാഹനം. ഉല്‍പാദന മേഖലയില്‍ നെല്‍കൃഷി പ്രോത്സാഹനത്തിന് ജനറല്‍ വിഭാഗത്തില്‍ രണ്ടു കോടി രൂപയും, പട്ടികജാതി വിഭാഗത്തില്‍ 'തരിശ് രഹിത വയനാട് ' എന്ന പദ്ധതി പ്രകാരം കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കുന്നതിനും പരിശീലനത്തിനും 36 ലക്ഷം രൂപയും പട്ടിക വര്‍ഗ വിഭാഗത്തില്‍ നെല്‍കൃഷി കൂലി ചെലവിനത്തില്‍ 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി വിഹിതം നല്‍കുന്നതിന് 72 ലക്ഷം രൂപയും പുഴയോര വൈദ്യുതീകരണത്തിന് 30 ലക്ഷം രൂപയും വകയിരുത്തി. ജില്ലാ കൃഷി ഫാമിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 99,96,160 രൂപ വകയിരുത്തി. അഗ്രോശ്രീ പദ്ധതിക്ക് 30 ലക്ഷം രൂപയും, കുഴിനിലം ജൈവപാര്‍ക്കിന് ഒരു ലക്ഷം രൂപ വീതം നീക്കിവച്ചിട്ടുണ്ട്. മേല്‍ പദ്ധതികള്‍ക്ക് മാത്രമായി 5 കോടി 29 ലക്ഷം രൂപ ഉല്‍പാദന മേഖലയില്‍ വകയിരുത്തിയിട്ടുണ്ട്.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാനവര്‍ഷമായ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിന് വികസനഫണ്ടില്‍ ജനറല്‍ വിഭാഗത്തില്‍ 14,00,76,000 രൂപയും, പ്രത്യേക ഘടകപദ്ധതിയില്‍ 2,04,33,000 രൂപയും പട്ടിക വര്‍ഗ്ഗ ഉപപദ്ധതിയില്‍ 11,77,96,000 രൂപയും ഉള്‍പ്പെടെ ആകെ  2783,05,000 രൂപയാണ് ലഭ്യമായിട്ടുളളത്.  കൂടാതെ മെയിന്റനന്‍സ് ഗ്രാന്റ് റോഡിനത്തില്‍ 3,91,96,000 രൂപയും നോണ്‍ റോഡിനത്തില്‍ 9,60,79,000 രൂപയും ലഭ്യമായിട്ടുണ്ട്.  മേല്‍തുകയും കൂടാതെ തനത്ഫണ്ട്, സഹകരണ സ്ഥാപനങ്ങളില്‍ നിന്നുളള വായ്പ, മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുളള വിഹിതം എന്നിവയടക്കം ആകെ 4368,76,160 രൂപയുടെ കരട് വാര്‍ഷിക പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ അംഗീകാരം നല്‍കിയിട്ടുളളത്.
സേവന മേഖലയില്‍  സമ്പൂര്‍ണ ഭവന നിര്‍മാണം ലക്ഷ്യമിട്ട് പി.എം.എ.വൈ ഭവന നിര്‍മാണത്തിന് ബ്ലോക്കു പഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കുന്നതിന് ജനറല്‍ വിഭാഗത്തില്‍ ഒരു കോടി രൂപയും, പട്ടികജാതി വിഭാഗത്തില്‍ 60 ലക്ഷം രൂപയും, പട്ടിക വര്‍ഗ വിഭാഗത്തില്‍ നാലു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
തോട്ടം തൊഴിലാളികള്‍ക്ക് ഭവന നിര്‍മാണം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് രൂപീകരിച്ച 'ഇല്ലം' എന്ന നൂതന ഭവന പദ്ധതിക്ക് ഒരു കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.  
ജില്ലാ ആശുപത്രികളില്‍ (അലോപ്പതി, ആയുര്‍വേദം, ഹോമിയോ) ഇന്‍സിനിറേറ്റര്‍ സ്ഥാപിക്കുന്ന തിന് 30 ലക്ഷം രൂപയും, ജില്ലാ ആശുപത്രി മാനന്തവാടിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിന് 22 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകളുടെ മാലിന്യ സംസ്‌കരണ പ്ലാന്റിന് വിഹിതം നല്‍കുന്നതിന് 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അങ്കണവാടി കെട്ടിടങ്ങള്‍ക്ക് 45 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിന് 20 ലക്ഷം രൂപയും, സ്‌നേഹ വാഹനം-മുച്ചക്ര വാഹനം നല്‍കുന്നതിന് 25 ലക്ഷം രൂപയും, സമഗ്ര വയോജന വികസന പദ്ധതിക്ക് 15 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്ത് ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി മിഷന്‍ പ്ലസ് വണ്‍, കുതിപ്പ്, ഹൈഫ്‌ളൈ നോണ്‍ ഡി പ്ലസ്, ഇന്റ്ര്‍നെറ്റ് അറ്റ് ഓള്‍ സ്‌കൂള്‍സ്, വിജ്ഞാന്‍ ജ്യോതി, ശരറാന്തല്‍ എന്നീ പദ്ധതികള്‍ക്ക് 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കൂടാതെ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകളുടെ മെയിന്റനന്‍സിനും, വിട്ടുതന്ന സ്ഥാപനങ്ങളുടെ മെയിന്റനന്‍സിനും, ആശുപത്രികളില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിനും വേണ്ടി 3 കോടി 91 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.  ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനുവേണ്ടി 9.60 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago