HOME
DETAILS

മലപ്പുറത്തെ കുട്ടികള്‍ നല്ല കഴിവുള്ളവര്‍; അവര്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്ന പരാമര്‍ശം തെറ്റ്: കെ.കെ.എന്‍ കുറുപ്പ്

  
backup
July 23, 2019 | 3:51 AM

kkn-kurup-counter-vss-allegation-on-malappuram-students-23-07-2019

 

കോഴിക്കോട്: മലപ്പുറത്തെ കുട്ടികള്‍ നല്ല കഴിവുള്ളവരാണെന്നും അവര്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്ന പരാമര്‍ശം തെറ്റാണെന്നും ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍ കുറുപ്പ്. മലപ്പുറം ജില്ലയുടെ പുരോഗതിക്ക് കാരണം അവിടത്തെ ശക്തമായ നേതൃത്വമാണ്. കാലിക്കറ്റ് സര്‍വകലാശാലയെ വികസനത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. താന്‍ വി.സി ആയിരുന്നപ്പോള്‍ ഒട്ടേറെ കോഴ്‌സുകള്‍ ആരംഭിക്കാനും വികസനം നടപ്പാക്കാനും കഴിഞ്ഞു. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്ന പരാമര്‍ശത്തെ ശക്തമായി എതിര്‍ത്തയാളാണ് താന്‍. സര്‍വകലാശാലയില്‍ പ്രവേശനം നേടിയ മലപ്പുറത്തെ കുട്ടികള്‍ നല്ല കഴിവുള്ളവരാണ്. കോപ്പിയടിച്ചല്ല മാര്‍ക്ക് നേടിയതെന്ന് അറിയാവുന്നതുകൊണ്ടാണ് അത്തരം പ്രസ്താവനയെ അന്ന് എതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രഭാതം ഓഫിസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കെ.കെ.എന്‍ കുറുപ്പ്.

അധിനിവേശത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഓര്‍മകള്‍ ശക്തിയാവണമെന്നും അദ്ദേഹം പറഞ്ഞു. മഖ്ദൂമിന്റെ സ്മരണയ്ക്കായി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഇന്‍ഡോ അറബ് റിലേഷന്‍സ് ആന്‍ഡ് സ്ട്രാറ്റജീസ് എന്ന പേരിലുള്ള ഗവേഷണ കേന്ദ്രം തന്റെ സ്വപ്‌ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആശയം തന്റെ കാലത്ത് പൂവണിയണമെന്നില്ല. എനിക്ക് ശേഷം മറ്റാരെങ്കിലും ഇത് ഏറ്റെടുത്ത് നടപ്പാക്കുമെന്നാണ് വിശ്വാസം. മഖ്ദൂമിന്റെ ആശയങ്ങള്‍ക്ക് എന്നും പ്രാധാന്യമുണ്ട്.
ചരിത്രത്തെ മാനിക്കാത്ത ശക്തികള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി ചരിത്ര രചന നടത്തുകയാണ്. രാജ്യത്ത് സെക്കുലര്‍ ചരിത്രകാരന്‍മാര്‍ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ചരിത്രരേഖകള്‍ പരിശോധിക്കാതെയാണ് ടിപ്പു സുല്‍ത്താനെ ചിലര്‍ വിമര്‍ശിക്കുന്നത്. ദേശീയത ഇല്ലാത്ത കാലത്താണ് അദ്ദേഹം മൈസൂരുവും കൂര്‍ഗും കീഴടക്കിയത്. ക്ഷേത്രങ്ങള്‍ തകര്‍ത്തെന്ന് പറയുമ്പോഴും ടിപ്പു ഗുരുവായൂര്‍ ക്ഷേത്രത്തെ സഹായിച്ചതിന് രേഖകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷനായി. സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍, ഡെപ്യൂട്ടി സി.ഇ.ഒ ഐ.എം അബ്ദുറഹ്മാന്‍ സംബന്ധിച്ചു.

kkn kurup counter vs's allegation on malappuram students



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago