പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കെ.എസ്.ടി.യു
കോഴിക്കോട്: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
നാലര ലക്ഷത്തിലധികം കുട്ടികള്‍ സ്‌കോളര്‍ഷിപ്പിനര്‍ഹരായ സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക എന്നത് വളരെ പ്രയാസകരമാണ്.
വരുമാനം സംബന്ധിച്ച രക്ഷിതാവിന്റെ സത്യപ്രസ്താവനയാണ് ഇപ്പോള്‍ നല്‍കിവരുന്നത്. ശമ്പള പരിഷ്‌കരണമടക്കമുള്ള കാര്യങ്ങളോടുള്ള സര്‍ക്കാര്‍ നിലപാടിനെതിരേ 13ന് കെ.എസ്.ടി.യു സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രക്ഷോഭം നടത്തും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പി.എസ്.സി നിയമനം നല്‍കിയതുപോലെ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താന്‍ അനുവാദം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനം മാര്‍ച്ച് ആദ്യം മലപ്പുറത്ത് നടത്താന്‍ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. ബഷീര്‍ ചെറിയാണ്ടി, പി.കെ അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."